തിരുവല്ലയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു.

Loading...

തിരുവല്ലയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കവിയൂർ സ്വദേശി എബ്രഹാം തോമസിനാണ് മർദ്ദനമേറ്റത്. മകൻ അനിൽ ഒളിവിലാണ്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.  മദ്യ ലഹരിയിലെത്തിയാണ് അനിൽ പിതാവിനെ മർദിച്ചത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം മർദനത്തിലേക്ക് എത്തുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തല്ലരുതെന്ന് പിതാവ് കരഞ്ഞ് പറയുന്നത് വീഡിയോയിലുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

അയൽവാസി ആയ ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പൊലീസ് അനിലിനെതിരെ കേസെടുത്തത്.

ഇരുവരും തമ്മിൽ നിരന്തരം വഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. എബ്രഹാമും അനിലും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം