ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും കൈകോർക്കുന്നു

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും കൈകോർക്കുന്നു
Nov 12, 2021 07:54 PM | By Anjana Shaji

കൊച്ചി : ഉപഭോക്താക്കൾക്ക് ടേം, ആന്വിറ്റി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി (ഐപിപിബി) കൈകോർക്കുന്നു.

ബാങ്കിന്റെ 650 ശാഖകളുടേയും 136,000-ലധികം ബാങ്കിംഗ് ആക്സസ് പോയിന്റുകളുടേയും വിപുലമായ ശൃംഖലയിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഉപഭോക്താക്കൾക്ക് മൂല്യവർധിത ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുക എന്ന ഐപിപിബിയുടെ ലക്ഷ്യത്തിന് അനുസൃതമാണിത്. ദുർബല വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ബാങ്കിംഗ് സേവനം ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സാമ്പത്തികമായി സുരക്ഷിതരും ശാക്തീകരിക്കപ്പെട്ടവരുമാകാൻ ഇത് അവസരം നൽകും.

ബജാജ് അലയൻസ് ലൈഫ് സ്മാർട്ട് പ്രൊട്ടക്റ്റ് ഗോൾ, ബജാജ് അലയൻസ് ലൈഫ് ഗ്യാരന്റീഡ് പെൻഷൻ ഗോൾ എന്നിവയാണ് ഈ സഖ്യത്തിന്റെ ഭാഗമായി ഓഫർ ചെയ്യുന്ന ടേം, ആന്വിറ്റി ഉൽപ്പന്നങ്ങൾ. ബജാജ് അലയൻസ് ലൈഫ് സ്മാർട്ട് പ്രൊട്ടക്റ്റ് ഗോൾ സമഗ്രവും മൂല്യവർധിതവുമായ ടേം ഇൻഷുറൻസാണ്.

കുടുംബത്തിൽ വരുമാനമുള്ളയാളുടെ അകാല മരണം സംഭവിച്ചാൽ ആ കുടുംബത്തിന് ഉടനടി സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയാണിത്. ബജാജ് അലയൻസ് ലൈഫ് ഗ്യാരന്റീഡ് പെൻഷൻ ഗോൾ ഒരു ആന്വിറ്റി പ്ലാനാണ്. റിട്ടയർമെന്റിനു ശേഷമുള്ള ചെലവുകൾ നിറവേറ്റാൻ ലക്ഷ്യമിടുന്ന ഈ പ്ലാൻ ആ വ്യക്തി ജീവിച്ചിരിക്കുന്നതുവരെ ഉറപ്പുള്ളതും സ്ഥിരവുമായ വരുമാനം വാഗ്ദാനം ചെയ്യുന്നു.

നിലവിലുള്ള തപാൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്കു പുറമെ ഈ രണ്ട് ഉൽപ്പന്നങ്ങൾ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇൻഷുറൻസിലേക്കും മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനമില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഈ പങ്കാളിത്തം ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കും. ഉപഭോക്താക്കൾക്ക് തുടർന്നും തപാൽ വകുപ്പിന്റെ സേവിംഗ്‌സ് ഉൽപ്പന്നങ്ങൾ നേടാനും അവരുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ ടേം, ആന്വിറ്റി ഇൻഷുറൻസ് ഉൽപ്പന്നങ്ങളിൽ നിന്ന് ഒരേസമയം പ്രയോജനം നേടാനും കഴിയും-തപാൽ വകുപ്പ് സെക്രട്ടറി ശ്രീ വിനീത് പാണ്ഡെ പറഞ്ഞു.

India Post Payment Bank and Bajaj Alliance Life Insurance

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories