തിരുവനന്തപുരം : വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്.
വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല. ഫോണുകള്‍ നല്‍കിയത് സ്വപ്നയ്ക്കാണ്. സ്വപ്ന ആര്‍ക്കൊക്കെ ഫോണ്‍ നല്‍കിയെന്ന് വ്യക്തമല്ല.
ചെന്നിത്തലയടക്കം ഒരു നേതാവിനും താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്. ലൈഫ് മിഷന് പദ്ധതിയുടെ കോഴയായി സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുൽ ജനറലിന് നല്കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
എന്നാല്‍ സന്തോഷ് ഈപ്പൻ തനിക്ക് ഫോൺ സമ്മാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
News from our Regional Network
RELATED NEWS
English summary: Vinodini was not given a phone; The phones were provided by Santosh Eepan for the dream