#kcvenugopal | റായ്ബറേലിയോ വയനാടോ? രാഹുല്‍ഗാന്ധി ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് സ്വീകരിക്കുമെന്ന് കെസി വേണുഗോപാല്‍

#kcvenugopal | റായ്ബറേലിയോ വയനാടോ? രാഹുല്‍ഗാന്ധി ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് സ്വീകരിക്കുമെന്ന് കെസി വേണുഗോപാല്‍
May 10, 2024 08:39 AM | By Athira V

ദില്ലി: ( www.truevisionnews.com ) രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിലെ മത്സരം സംബന്ധിച്ച ചർച്ചയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്ത്.

വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് രാഹുൽ റായ്ബറേലിയിൽ കൂടി മത്സരിക്കുന്നത്.2 മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറ‌്‌ു.

മോദി തെക്കേ ഇന്ത്യയിൽ മത്സരിക്കാതിരുന്നത് എന്തുകൊണ്ടാണ്.അമേഠിയിലെ കെ.എൽ ശർമ്മ ദുർബല സ്ഥാനാർത്ഥിയല്ല.ശർമ്മയുടെ വ്യക്തി ബന്ധം മതി അമേഠിയിൽ ജയിക്കാനെന്നും കെ.സി വേണുഗോപാൽ  പറഞ്ഞു.രാഹുലിന്‍റെ പ്രചാരണത്തിനായി കെ.സി വേണുഗോപാൽ റായ്ബറേലിയിലെത്തി.

വയനാടിനെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന പ്രചാരണവുമായാണ് റായ്ബറേലിയിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ പര്യടനം. വയനാടിനോട് രാഹുൽ ചെയ്ത ചതിക്ക് റായ്ബറേലി മറുപടി പറയുമെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു .

രാമക്ഷേത്രം, മോദിയുടെ ഗ്യാരണ്ടികൾ തുടങ്ങിയ ആയുധങ്ങളൊക്കെ കൈയിലുണ്ടെങ്കിലും റായ്ബറേലിയിൽ ബിജെപിയുടെ പ്രചാരണ വിഷയം വയനാട് തന്നെ.

റായ്ബറേലിയിൽ മത്സരിക്കുമെന്ന വിവരം വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ മറച്ചുവച്ച രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗ് വോട്ടർമാരോട് ചോദിക്കുന്നത്.

തുണി മാറുന്നത് പോലെ മണ്ഡലങ്ങൾ മാറുന്ന രാഹുൽ ഇക്കുറി റായ്ബറേലിയിൽ തോൽക്കുമെന്നും ദിനേഷ് പ്രതാപ് സിംഗ് പറയുന്നു.

രണ്ടിടങ്ങളിലും ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുമെന്ന ചോദ്യം കോൺഗ്രസിന് പ്രതിസന്ധിയാണ്. മണ്ഡലത്തോടുള്ള വൈകാരികത ആയുധമാക്കുന്ന കോൺഗ്രസ് ബി ജെ പി നേതാക്കൾ ഒന്നിലധികം മണ്ഡലത്തിൽ മത്സരിച്ച ചരിത്രം ചൂണ്ടിക്കാട്ടുന്നു.

ലോക്സഭ തെഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ വിജയ തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാനായില്ല.

5 മണ്ഡലങ്ങളിലായി ആകെ 1.4 ലക്ഷം വോട്ടുകൾ മാത്രമാണ് കിട്ടിയത്. സമാജ് വാദി പാർട്ടി 4.02 ലക്ഷം വോട്ടുകളും, ബി ജെ പി 3.81 ലക്ഷം വോട്ടുകളും നേടി. ഇത്തവണ സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം കോൺഗ്രസിന് ബോണസ് പോയിൻ്റാണ്.

2019 ൽ സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം 2 ലക്ഷത്തോളം വോട്ടുകൾക്ക് ഇടിച്ചതും, കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ 3 സമാജ് വാദി പാർട്ടി എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതും കാറ്റ് മാറി വീശിയേക്കാമെന്ന് പ്രതീക്ഷിക്കാൻ ബി ജെ പിയേയും പ്രേരിപ്പിക്കുന്നു

#rahulgandhi #appropriate #decision #wayanad #raibareli #says #kcvenugopal

Next TV

Related Stories
#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

Dec 31, 2024 01:48 PM

#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി...

Read More >>
#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

Dec 21, 2024 10:37 PM

#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ...

Read More >>
#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

Dec 18, 2024 09:47 AM

#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി...

Read More >>
#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

Dec 17, 2024 12:14 PM

#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം...

Read More >>
#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം  -വി.ഡി. സതീശന്‍

Dec 15, 2024 07:22 PM

#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം -വി.ഡി. സതീശന്‍

വയനാട്ടിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍...

Read More >>
#VSSunilKumar | മൊഴിയെടുക്കാൻ  വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

Dec 14, 2024 11:53 AM

#VSSunilKumar | മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ...

Read More >>
Top Stories

Entertainment News