ഷിംല : (truevisionnews.com) ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം.
ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു.
നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.
#rockfell #vehicle #while #duty; #soldier #Farook #met #tragicend