#ColinMunro | ലോകകപ്പ് ടീമിലെടുത്തില്ല; പിന്നാലെ കളിമതിയാക്കി ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോ

#ColinMunro | ലോകകപ്പ് ടീമിലെടുത്തില്ല; പിന്നാലെ കളിമതിയാക്കി ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോ
May 10, 2024 03:33 PM | By VIPIN P V

വെല്ലിങ്ടണ്‍: (truevisionnews.com) ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമില്‍ ഇടംനേടാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് വിരമിക്കല്‍ തീരുമാനം.

വെടിക്കെട്ട് ബാറ്റിങ്ങുമായി നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് മണ്‍റോ.

37-കാരനായ താരം കിവീസിനായി 65 ടി20-കളും 57 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്. 2020-ല്‍ ഇന്ത്യയ്ക്കെതിരായ ടി20 മത്സരത്തിലാണ് അവസാനമായി കളിച്ചത്.

2020 തൊട്ട് ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കിലും ടി20 ലോകകപ്പ് കളിക്കാന്‍ താന്‍ തയ്യാറാണെന്ന് മണ്‍റോ അറിയിച്ചിരുന്നു. പക്ഷേ കിവീസ്, താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.

വെസ്റ്റിന്‍ഡീസിനെതിരായ ടി20-യില്‍ 2018-ല്‍ 47 പന്തില്‍ സെഞ്ചുറിയടിച്ച് റെക്കോഡിട്ടിരുന്നു. 2016-ല്‍ ശ്രീലങ്കയ്‌ക്കെതിരേ 14 പന്തില്‍ നിന്ന് 50 തികച്ചും റെക്കോഡ് ബുക്കില്‍ ഇടംനേടി.

2014, 2016 ടി20 ലോകകപ്പുകളിലും 2019 ഏകദിന ലോകകപ്പിലും കിവീസ് ടീമില്‍ അംഗമായിരുന്നു മണ്‍റോ.

#not #make #WorldCupteam; #NewZealand #player #ColinMunro #played

Next TV

Related Stories
#SunilChhetri | 'ഞാനാകെ ആശയക്കുഴപ്പത്തിലാണ്'; വിടവാങ്ങല്‍ മത്സരത്തിന് മുമ്പ് സുനില്‍ ഛേത്രി

May 29, 2024 03:12 PM

#SunilChhetri | 'ഞാനാകെ ആശയക്കുഴപ്പത്തിലാണ്'; വിടവാങ്ങല്‍ മത്സരത്തിന് മുമ്പ് സുനില്‍ ഛേത്രി

മത്സരം ജയിക്കാന്‍ ആരാധകരുടെ പിന്തുണവേണമെന്നും ഇന്ത്യയിലെ എല്ലായിടത്തു നിന്നും ആരാധകര്‍ പിന്തുണയുമായി കൊല്‍ക്കത്തയിലെത്തുമെന്ന്...

Read More >>
#ABdeVilliers | ഞാന്‍ വരാം; ഇന്ത്യന്‍ കോച്ചാകുന്നതില്‍ എ ബി ഡിവില്ലിയേഴ്‌സ്

May 25, 2024 03:11 PM

#ABdeVilliers | ഞാന്‍ വരാം; ഇന്ത്യന്‍ കോച്ചാകുന്നതില്‍ എ ബി ഡിവില്ലിയേഴ്‌സ്

ഏതൊരു കാര്യവും നന്നായി ചെയ്യാൻ തനിക്ക് സാധിക്കുമെന്നും ഡിവില്ലിയേഴ്‌സ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പ്; രോഹിത് ശർമ, വിരാട് കോലി അടങ്ങുന്ന ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്

May 25, 2024 01:39 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പ്; രോഹിത് ശർമ, വിരാട് കോലി അടങ്ങുന്ന ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്

വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍...

Read More >>
#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

May 24, 2024 02:44 PM

#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം...

Read More >>
#Securitythreat | വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

May 22, 2024 04:56 PM

#Securitythreat | വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ...

Read More >>
#ipl2024 | 'അവനെതിരെ പന്തെറിയാന്‍ ഞാന്‍ പോലും ഭയക്കും', ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പാറ്റ് കമിന്‍സ്

May 20, 2024 10:19 PM

#ipl2024 | 'അവനെതിരെ പന്തെറിയാന്‍ ഞാന്‍ പോലും ഭയക്കും', ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പാറ്റ് കമിന്‍സ്

ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അഭിഷേക് ഇന്നലെ...

Read More >>
Top Stories