കൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; നിലവിളി കേട്ട് വീട് തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു

Loading...

കൊല്ലം: മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടു തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച്‌ അവശനിലയിലാക്കിയിരിക്കുന്ന അമ്ബരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍.

പോക്‌സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി. മോഷണ കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു അറസ്റ്റിലായ സഹോദരന്‍.

ഇയാളുടെ വയസ് സംബന്ധിച്ച്‌ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വയസ് തെളിയിക്കാനുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസമാണ് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങള്‍ കുട്ടിയുടെ നിലവിളി കേട്ട് വീടു തുറന്നത്. കതകുതുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത് .

ഈ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഇവര്‍ തടഞ്ഞുവെച്ച്‌ പൊലീസിന് കൈമാറി. തുടര്‍ന്ന് ബന്ധുക്കളേയും വിളിച്ചു വരുത്തി കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കുപറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് കുഞ്ഞിനെ എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം