Categories
ദേശീയം

വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു, ഇൻകം ടാക്സ് കമ്മീഷണർക്കെതിരെ കേസ്

നാഗ്പുര്‍: ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന കേസില്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തു.

പുതുച്ചേരി സ്വദേശിയായ 35കാരനായ ഉദ്യോഗസ്ഥനാണ് പ്രതി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

വാര്‍ത്താഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നാഗ്പൂരില്‍ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സില്‍ പരിശീലനക്കാലത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്.

പിന്നീട് പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ കൈമാറി. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും തന്റെ നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

ഗര്‍ഭണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു.

വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

പ്രതി ഇപ്പോള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The woman alleged that she was threatened with spreading nude pictures on social media if she was forced to marry.

NEWS ROUND UP