മേയറെ കാണാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഔദ്യോഗിക വാഹനത്തിന്റെ ചില്ല് തകര്‍ത്തു

Loading...

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറെ കാണാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഔദ്യോഗിക വാഹനത്തിന്റെ ചില്ല് തകര്‍ത്തു. കല്ല് കൊണ്ട് ഇടിച്ച്‌ തകര്‍ക്കുകയായിരുന്നു. കോര്‍പറേഷന്‍ ഓഫീസ് വളപ്പില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. മേയര്‍ വി രാജേന്ദ്ര ബാബുവിനെ കാണണമെന്ന ആവശ്യവുമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എത്തിയത്.

മേയര്‍ യോഗത്തിലാണെന്നും കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ചേംബറിലേക്കു പോകാനൊരുങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ അക്രമാസക്തമാവുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന കല്ലുപയോഗിച്ച്‌ മേയറുടെ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഉടനെ സെക്യൂരിറ്റി ജീവനക്കാരന്‍ എത്തി കീഴ്‌പ്പെടുത്തി, പോലീസിനെ വിളിച്ച്‌ കൈമാറുകയും ചെയ്തു.

ആള്‍ക്കാര്‍ തടിച്ചു കൂടിയതോടെ താന്‍ എച്ച്‌ഐവി ബാധിതനാണെന്നും കൈയ്യില്‍ പിടിക്കരുതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിളിച്ചു കൂവി. തുടര്‍ന്നു മേയര്‍ വി രാജേന്ദ്രബാബു കളക്ടറെ ഫോണില്‍ ബന്ധപ്പെട്ട് എയ്ഡ്‌സ് കണ്‍ട്രോള്‍ സെല്ലിലേക്കു മാറ്റാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

Loading...