കണ്ണൂരില്‍ ധര്‍മടത്ത് കൊറോണ സ്ഥിരികരിച്ച രോഗിയുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല

Loading...

ണ്ണൂര്‍ ജില്ലയില്‍ ഇന്നലെ  മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ്
സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്.

ധര്‍മടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. നാഡീസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ന്യുമോണിയ ബാധിച്ചതിനാലാണ് സ്രവം പരിശോധിച്ചത്. ഒരാഴ്ചയിലേറെ തലശേരിയിലെ സഹകരണ ആശുപത്രിയിലും ചികിത്സയിലുണ്ടായിരുന്നു. രോഗബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

നിലവിലുള്ള കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ക്കാണ് രോഗം ബാധിച്ചത്.
കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ദുബൈയില്‍ നിന്ന് മെയ് 16ന് ഐഎക്‌സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും മെയ് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍.

ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശി 42കാരന്‍ ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 5074 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4955 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4698 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അതേസമയം സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം – 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം – രണ്ട് പേര്‍ക്കും , കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് 19 സ്ഥിരികരിച്ചത്

ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് –  തൃശ്ശൂർ- 2, കണ്ണൂർ, വയനാട്, കാസർകോട് – ഒന്നു വീതം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്.

ഇതുവരെ 666 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 161 പേർ നിലവിൽ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ഇതുവരെ സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 6900 സാംപിൾ ശേഖരിച്ചതിൽ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ലയെന്നും അദേഹം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം