കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് കഴിഞ്ഞ ദിവസം യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസപ്രദമേകുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ സംവിധാനമാണ് കോബോള്‍ട് യൂണിറ്റ്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: The reconstructed cobalt unit at Ernakulam General Hospital has started functioning