Categories
breakingnews

കൗമാര പ്രായക്കാരിൽ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നു ;ദിശ നടത്തിയ കണക്കുകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം : കേരളത്തില്‍  കൗമാര പ്രായക്കാരിൽ ആത്മഹത്യ പ്രവണത വർധിച്ച് വരുന്നതായി കണക്കുകള്‍.

സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസക്കാലയളവില്‍  140 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

13വസസ്സിനും  18വയസ്സിനുമിടയില്‍  പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍  കൂടുതല്‍ .

കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ്  ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോൽവി എന്നിവയാണ്   കൂടുതൽ കുട്ടികളും ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് പുറത്തുവരുന്നത് .

ഏറ്റവും കൂടുതല്‍  കണക്കുകളിൽ മലപ്പുറവും തിരുവനന്തപുരവുമാണ് മുന്നിൽ നിൽക്കുന്നത്.

ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളിൽ മലപ്പുറത്ത് 20 ഉം തിരുവനന്തപുരത്ത് 16 ഉം പാലക്കാട് 11 ഉം പേര്‍ ആത്മഹത്യ ചെയ്തു. തൃശൂരിൽ നഗര പരിധിയിൽ 10 ഉം നഗരത്തിന് പുറത്തുള്ള സ്ഥലത്ത് ഏഴ് പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

കുട്ടികളുടെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്ന കൗൺസിലർ സ്‌കൂളിൽ ഉണ്ടെങ്കിൽ കുട്ടികളുടെ ആത്മഹത്യ പ്രവണത ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ദിശയുടെ പഠനം.

അതേസമയം കുട്ടികളുടെ സംരക്ഷണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നും ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP