സ്റ്റൈലിന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര.
ഫാഷന്‍ ലോകത്ത് പുതു പരിക്ഷണങ്ങള്‍ നടത്തുന്ന താരം വീണ്ടും ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.
ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി പങ്കുവച്ചത്.
ഷീർ ടോപ്പും സ്ലീവ്ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കി.
എന്നാല്‍ താരത്തിന്റെ കയ്യിലിരുന്ന ബാഗാണ് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്.
ഇറ്റാലിയൻ ആഡംബര ബ്രാന്‍ഡായ ഫെൻഡിയുടെ നിന്നുള്ള സോളിഡ് യെല്ലോ നിറത്തിലുള്ള ലെതർ ബാഗ് ആണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്.
3,980 അമേരിക്കൻ ഡോളർ (2,91,011 ഇന്ത്യൻ രൂപ) ആണീ ബാഗിന്റെ വില. മുമ്പും വ്യത്യസ്തമായ ഹാൻഡ് ബാഗുകളുമായി പ്രിയങ്ക ശ്രദ്ധ നേടിയിട്ടുണ്ട്.
News from our Regional Network
RELATED NEWS
English summary:
small in appearance, giant in price;priyanka's bag that attracted attention