കൊ​ല്ല​ത്ത് ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കിയ നിലയില്‍

Loading...

കൊല്ലം : കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്‍റെ മകൾ അമീനയാണ് മരിച്ചത്.

മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തച്ഛനും.

സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം.കു​ട്ടി​യു​ടെ അ​ച്ഛ​ന് ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മു​ത്ത​ച്ഛ​ന്‍ പറഞ്ഞു.

ഇ​വ​ര്‍ ഇ​യാ​ളെ കാ​ണാ​ന്‍ വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​രാറു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​മേ​ഖ​ല​യി​ല്‍ ക​ഞ്ചാ​വ് മാ​ഫി​യ ശ​ക്ത​മാ​ണെ​ന്ന് തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേഷ​ണം ആ​രം​ഭി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം