Categories
കേരളം

വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്.

വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്. ജനുവരി 26 മുതൽ സത്യാഗ്രഹ സമരം ആരംഭിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സോജനെതിരെ നടപടിയെടുത്തില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാറിലെ മൂത്ത പെൺകുട്ടി മരിച്ച് നാല് വർഷം ഇന്ന തികയുകയാണ്. ഈ അവസരത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തമാക്കാൻ പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.

കേസ് അട്ടിമറിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോമന് എതിരെ സർക്കാർ എപ്പോൾ നടപടി സ്വീകരിക്കുന്നുവോ അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്. നിലവിൽ ഏകദിന ഉപവാസം നടത്തുകയാണ് മാതാപിതാക്കൾ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Samarasamithi to Satyagraha agitation in Walayar case. The Satyagraha agitation will start from January 26. Action is required against the officials who sabotaged the case.

NEWS ROUND UP