കോഴിക്കോട് ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ച അഞ്ചു പേരുടെയടക്കം ഇരുപതുപേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു

Loading...

കോഴിക്കോട് ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ച അഞ്ചു പേരുടെയടക്കം ഇരുപതുപേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ച രണ്ടു രോഗികള്‍ പുതിയങ്ങാടിയിലും കസര്‍ഗോഡും ചെന്നിട്ടുള്ളതായി പുറത്തുവിട്ട റൂട്ട് മാപ്പില്‍ നിന്ന് വ്യക്തമാകുന്നു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (05.07.2020) ഇരുപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 316 ആയി.

പോസിറ്റീവ് കേസ് 297 :

ജൂൺ 30നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9619) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 34 വയസ്സുള്ള കട്ടിപ്പാറ സ്വദേശി.വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ പാളയതുള് കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 298 :

ജൂൺ 24നുള്ള ഗൾഫ് എയർ വിമാനത്തിൽ (GF 7278) ബഹ്റൈനിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 29 വയസ്സുള്ള ചെങ്ങരോത് സ്വദേശി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 8മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 1ന് മകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 299 :

ജൂൺ 24നുള്ള ഗൾഫ് എയർ വിമാനത്തിൽ (GF 7278) ബഹ്റൈനിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 4 വയസ്സുള്ള ചെങ്ങരോത് സ്വദേശിയായ പെൺകുട്ടി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 8മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 1ന് മകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 300 :

ജൂൺ 29-ാം തീയതി മംഗലാപുരത്ത് നിന്ന് സ്വകാര്യ വാഹനത്തിൽ മറ്റു നാലുപേരോടൊപ്പം എത്തിയ 17 വയസ്സുള്ള മേപ്പയൂർ സ്വദേശിയാണ്. ജൂലൈ 1ന് പിതാവിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 301 :

ജൂൺ 30നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9619) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 43 വയസ്സുള്ള കീഴരിയൂർ സ്വദേശി.വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 302 :

ജൂൺ 19നുള്ള സലാം എയർ വിമാനത്തിൽ (OV 1428) മസ്കറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 42 വയസ്സുള്ള പേരാമ്പ്ര സ്വദേശി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ പുലർച്ചെ 4 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 1ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം സ്രവ പരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 303 :

ജൂലൈ 2നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9379) ദോഹയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 42 വയസ്സുള്ള കൊയിലാണ്ടി സ്വദേശി.വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ മലപ്പുറത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ മലപ്പുറത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 304 :

ജൂൺ 26നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9381) ഖത്തറിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 23 വയസ്സുള്ള കോട്ടൂർ സ്വദേശി.വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ രാത്രി 11 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 2ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ സ്രവ പരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 305 :

ജൂലൈ 1നുള്ള ഫ്ലൈനാസ് എയർ വിമാനത്തിൽ (XY 345) റിയാദിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 22 വയസ്സുള്ള ഓമശ്ശേരി സ്വദേശിനി. വിമാനത്താവളത്തിൽ നിന്ന് പ്രസവശുശ്രുഷക്കായി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ സ്രവ പരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 306 :

ജൂൺ 25നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ (FZ 4717) ദുബൈയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 48 വയസ്സുള്ള താമരശ്ശേരി സ്വദേശി. വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ രാത്രി 11 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 3ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അന്ന് തന്നെ സ്രവ പരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 307 :

ജൂൺ 28-ാം തീയതി കർണാടകയിൽ നിന്ന് ബൈക്കിൽ എത്തിയ 29 വയസ്സുള്ള കായക്കൊടി സ്വദേശിയാണ്. ജൂൺ 28ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് സ്രവ പരിശോധനക്ക് ശേഷം വൈകുന്നേരം 6 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 308 :

ജൂൺ 9നുള്ള എയർ ഇന്ത്യ വിമാനത്തിൽ (IX 1344) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 43 വയസ്സുള്ള ഏറാമല സ്വദേശി.വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം ജൂൺ 24ന് പ്രൈവറ്റ് ടാക്സിയിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 30ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് ഗവ: ജനറൽ ഹോസ്പിറ്റലിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 309 :

5 വയസ്സുള്ള വെള്ളയിലെ സ്വദേശിയായ ആൺകുട്ടി. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്. കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ സെക്യൂരിറ്റി ജീവനകാരനുമായി സമ്പർക്കമുണ്ടായിരുന്നു.

സെക്യൂരിറ്റി ജീവനകാരന്റെ മരണത്തോടനുബന്ധിച്ച് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് IMCH ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 310 :

ജൂൺ 23നുള്ള എയർ അറേബ്യ എയർലൈൻസിൽ (G9 456) ഷാർജയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 32 വയസ്സുള്ള ആയഞ്ചേരി സ്വദേശി.വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് 5 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂലൈ 1ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആയഞ്ചേരി പ്രാഥമിക ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 311 :

ജൂൺ 14നുള്ള ഗോ എയർ വിമാനത്തിൽ (G8 7082) കുവൈറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 24 വയസ്സുള്ള മേപ്പയൂർ സ്വദേശിയാണ്.വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ ഉച്ചക്ക് 12 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 25ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 312 :

53 വയസ്സുള്ള വെള്ളയിൽ സ്വദേശിനി. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരിയാണ്. കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ സെക്യൂരിറ്റി ജീവനകാരനുമായി സമ്പർക്കമുണ്ടായിരുന്നു.

ഈ വ്യക്തി ജൂൺ 10നും 11നും പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്വന്തം വാഹനത്തിൽ ജൂൺ 11ന് തിരികെ വീട്ടിലെത്തി.ജൂൺ 12ന് വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 13ന് രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങൾ സന്ദർശിച്ചിരുന്നു. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്. ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 20 ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടിൽ ആയിരുന്നു.ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 27ന് ഫ്‌ളാറ്റിന് അടുത്തുള്ള മിൽമ ഷോപ്പിൽ വൈകിട്ട് 4 മണിയോടെ എത്തിയിരുന്നു. സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോഴിക്കോട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 313 :

63 വയസ്സുള്ള വെള്ളായിൽ സ്വദേശിനി.വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരിയാണ്.ജൂൺ 10നും 11നും പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്വന്തം വാഹനത്തിൽ ജൂൺ 11ന് തിരികെ വീട്ടിലെത്തി.ജൂൺ 12ന് വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 13ന് രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങൾ സന്ദർശിച്ചിരുന്നു. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്. ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 20 ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടിൽ ആയിരുന്നു.ജൂൺ 21 മുതൽ ജൂലൈ 5 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 314 :

മൂന്നര വയസ്സുള്ള വെള്ളായിൽ സ്വദേശിയായ ആൺകുട്ടി. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.

ജൂൺ 10ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് നാലുമണിക്ക് ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി രാത്രി 10 മണിയോടെ മടങ്ങി പോയി. വീണ്ടും ജൂൺ 11ന് സ്വകാര്യ വാഹനത്തിൽ

ഉച്ചക്ക് 12 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി വൈകിട്ട് 10 മണിയോടെ മടങ്ങി പോയി. ജൂൺ 21ന് സ്വകാര്യ വാഹനത്തിൽ രാത്രി 7 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി 11 മണിയോടെ തിരികെ പോയി. സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് ഐ എം സി എച്ചില് ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 315 :

ഒന്നര വയസ്സുള്ള വെള്ളായിൽ സ്വദേശിയായ ആൺകുഞ്ഞ്. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.

ജൂൺ 10ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് നാലുമണിക്ക് ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി രാത്രി 10 മണിയോടെ മടങ്ങി പോയി. വീണ്ടും ജൂൺ 11ന് സ്വകാര്യ വാഹനത്തിൽ

ഉച്ചക്ക് 12 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി വൈകിട്ട് 10 മണിയോടെ മടങ്ങി പോയി. ജൂൺ 21ന് സ്വകാര്യ വാഹനത്തിൽ രാത്രി 7 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി 11 മണിയോടെ തിരികെ പോയി.സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് ഐ എം സി എച്ചില് ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 316 :

ജൂലൈ 2നുള്ള ഫ്ലൈനാസ് എയർ വിമാനത്തിൽ (XY 345) സൗദിയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28 വയസ്സുള്ള കിഴക്കോത്ത് സ്വദേശിനി.വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോട്ടക്കലുള്ള കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ മലപ്പുറത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

ഇപ്പോൾ 116 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

ഇന്നലെ 618 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആകെ 15,310 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13,625 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 12,713 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1,685 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇന്നലെ 4 പേർ കൂടി രോഗമുക്തി നേടി. എഫ്എൽ ടി സി. യിൽ ചികിത്സയിലായിരുന്ന

മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42) കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25) എന്നിവരാണ് രോഗമുക്തരായത്.

 

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (05.07.2020) ഇരുപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19…

Posted by Collector Kozhikode on Sunday, July 5, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം