കേരളത്തിലടക്കം 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

Loading...

ന്യൂഡല്‍ഹി: കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ വൈകാതെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും. 11 ഇടത്ത് സെപ്റ്റംബറോടെ ഗവര്‍ണറുടെ കാലാവധി അവസാനിക്കുമ്ബോള്‍, മിസോറമിലും ഛത്തീസ്ഗഡിലും സ്ഥിരം ഗവര്‍ണര്‍ ഇല്ലെന്നതിനാല്‍ പുതിയ ആളെ പരിഗണിച്ചേക്കും.

അടുത്തമാസം പാര്‍ലമെന്റ് സമ്മേളനം തീരുന്നതിനു പിന്നാലെ, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഗുജറാത്ത്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയോഗിക്കും. സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും വീണ്ടും അവസരത്തിനു സാധ്യത കുറ‌വാണെന്ന സൂചനയാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. ഗവര്‍ണര്‍ പദവിയില്‍ തുടര്‍ച്ചയായി 13 വര്‍ഷം പിന്നിട്ട ഇ.വി.എല്‍.നരസിംഹനാണു കാലാവധി പൂര്‍ത്തിയാക്കുന്നവരുടെ പട്ടികയില്‍ ആദ്യം.

Loading...