പ്രധാനമന്ത്രിക്ക് പിന്നാലെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ്

Loading...

ലണ്ടന്‍ : പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹന്‍കോക്കിനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഇദ്ദേഹം തന്നെയാണ് വിവരം പുറത്തുവിട്ടത്.

തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടില്‍ സമ്ബര്‍ക്കവിലക്കില്‍ കഴിഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ ഏകോപിപ്പിച്ചതെന്നും മാറ്റ് ഹന്‍കോക്ക് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ബ്രിട്ടണില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോറിസ് ജോണ്‍സണൊപ്പം നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് തുടരും -മാറ്റ് ഹന്‍കോക്ക് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

14,543 പേര്‍ക്കാണ് ബ്രിട്ടണില്‍ കോവിഡ് സ്ഥിരീകരിച്ചത്. 753 പേര്‍ മരിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം