കൊട്ടിയൂർ അമ്പലത്തിൽ തീപ്പിടുത്തം; ഒഴിവായത് വന്‍ ദുരന്തം

Loading...

കണ്ണൂര്‍:  കൊട്ടിയൂർ അമ്പലത്തിലെ കയ്യാലക്ക് തീപ്പിടിച്ചു.അമ്പലത്തില്‍ ഉത്സവത്തിനിടെയാണ് വ്യാഴാഴ്ച  ഉച്ചക്ക് ഒന്നേ മുക്കാലോടെയായിരുന്നു തീപ്പിടിത്തം. ക്ഷേത്രജീവനക്കാരും മറ്റും വിശ്രമിക്കുന്ന സ്ഥലമാണ് കയ്യാല.  മൂന്ന് കയ്യാലകള്‍ പൂര്‍ണമായും  കത്തി നശിച്ചു.സംഭവത്തില്‍ ആളപായമില്ല. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.

ക്ഷേത്രോത്സവം ആരംഭിച്ചതോടെ വന്‍ ഭക്ത ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.

Loading...