കോൺഗ്രസുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.  സിപിഎം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയിൽ മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്ന് കോടിയേരി എടുത്തു പറഞ്ഞു

അതേസമയം കോൺഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോൽപ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്, അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ചാകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുന്നത്

അതേസമയം ബംഗാളിലെ കോൺഗ്രസ് സഹകരണം സംബന്ധിച്ച് പോളിറ്റ് ബ്യറോ യോഗം ചര്‍ച്ച ചെയ്യും. പരസ്യ സഖ്യം പാടില്ലെന്ന നിലപാടിലാണ് കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കൾ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം