പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ജിന്ന്

Loading...

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ജിന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതു സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ പോലും വന്നിരിക്കുന്നു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ കഥകളാണ്.

ബുഷ്റയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലാമിക മത പ്രബോധങ്ങള്‍ പ്രകാരം ജിന്നുകളുടെ ലക്ഷണമാണ് മുഖം കണ്ണാടിയില്‍ പതിയാത്തത്. ചില ഇന്ത്യാക്കാര്‍ യക്ഷികളുടെ പാദം നിലത്ത് ഉറക്കില്ലെന്ന് വിശ്വസിക്കുന്നതുപോലെ. മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന രാജ്യത്തെ ആദ്യ പ്രഥമവനിതയാണ് ബുഷ്‌റ. ഇവരുടെ മാന്ത്രിക ശക്തി,മുന്‍ വിവാഹം എന്നിവയെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്.

മാന്ത്രികശക്തി വളര്‍ത്താനായി രണ്ടു ജിന്നുകളെ ഇവര്‍ പോറ്റുന്നതായാണു മറ്റൊരു കഥ. ജിന്നുകള്‍ക്കായി മാംസം പാകം ചെയ്തു കൊടുക്കുന്നതും ബുഷ്റയാണത്രെ. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് ബുഷ്റ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നാണ് ഒരുകഥ.

ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നതിനു ആറു മാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇമ്രാന്റെ ആത്മീയ ഗുരു ആയിരുന്നു ബുഷ്‌റയെന്നും കഥയുണ്ട്. ഇമ്രാന് പ്രധാനമന്ത്രി ആകണമെങ്കില്‍ ബുഷ്റ ബീബിയുടെ കുലത്തില്‍ നിന്നു തന്നെ ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ബുഷ്റയുടെ ആദ്യ പ്രവചനം.

ഇതേത്തുടര്‍ന്ന് ബുഷ്റയുടെ സഹോദരിയേയോ മകളേയെ വിവാഹം കഴിക്കാന്‍ ഇമ്രാനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് സ്വപ്നത്തില്‍ ഇവര്‍ക്കു ലഭിച്ച സന്ദേശം അനുസരിച്ച് വിവാഹിതയും അഞ്ചു മക്കളുടെ മാതാവുമായ ഒരു സ്ത്രീയെ വിവാഹം കഴിച്ചാലേ പ്രധാനമന്ത്രി ആകൂ എന്നായി. ഇതേത്തുടര്‍ന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം