നിങ്ങൾ എപ്പോഴാണ് ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം ചെയ്യേണ്ടത്?

 

നിങ്ങൾ എപ്പോഴാണ് ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം ചെയ്യേണ്ടത്? ഡോ. വീണ എഴുതുന്നു .

വന്ധ്യത ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് Intra uterine insemination. ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നേരിട്ട് ബീജം നിക്ഷേപിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു.

 ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം നടത്തുന്നതിന് മുമ്പ്, നിങ്ങൾ ഒരു ശരിയായി പ്രാപ്ത മാണോയെന്ന്   ഡോക്ടർ ഉറപ്പുവരുത്തും. നിങ്ങളുടെ ഫാലോപ്യൻ ട്യൂബുകൾ തുറന്നിട്ടുണ്ടോ, തടയപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ ഉള്ള കാര്യങ്ങളെല്ലാം ഡോക്ടർ പരിശോധിക്കും. വിജയകരമായ ഒരു പ്രസവത്തിന് ഇത് ആവശ്യമാണ്.

നിങ്ങൾ എപ്പോഴാണ്  ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം ചെയ്യേണ്ടത്?

താഴെ പറയുന്നവയില്‍ ഏതെങ്കിലും നിങ്ങളെ ബാധിക്കുന്നുവെങ്കില്‍ നിങ്ങൾ  ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം ചെയ്യേണ്ടതാണ്:

• ശാരീരിക വൈകല്യമുള്ളതിനാൽ നിങ്ങൾക്ക് യോനിയിൽ ലൈംഗികബന്ധം പുലർത്താൻ പാടില്ലയെങ്കില്‍
• നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയ്ക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്താൻ കഴിയാത്ത അവസ്ഥയാണെങ്കില്‍
• ബീജത്തിന് cervix- ന്‍റെ മറുവശത്തേക്ക് നീങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള എന്തെങ്കിലും ‘cervical mucus’ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍
• വിശദീകരിക്കാനാവാത്ത വന്ധ്യത ഉണ്ടെങ്കില്‍
• ബീജത്തിൻറെ അളവിലെ കുറവ് അല്ലെങ്കിൽ ഗുണമേന്മയുടെ പ്രശ്നമുണ്ടെങ്കില്‍
• നേരിയ തോതിലുള്ള എൻഡോമെട്രിയോസിസ് ആണെങ്കില്‍

ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനംഎങ്ങനെയാണ് ചെയ്യുന്നത് ?

ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനംപ്രക്രിയയിൽ ഇനിപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
1. ‘speculum’ എന്ന ഒരു ഉപകരണമുപയോഗിച്ച് യോനി തുറക്കുന്നു.
2. ‘catheter ‘ എന്നുപറയുന്ന ഒരു ഫ്ലെക്സിബിൾ ട്യൂബ് യോനിയിലൂടെ ഗർഭപാത്രത്തിലേക്ക് സ്ഥാപിക്കുന്നു .
3. ബീജ സാമ്പിൾ catheter ലൂടെ നിങ്ങളുടെ ഗർഭപാത്രത്തിലേക്ക് എത്തിക്കുന്നു.
4. ഈ പ്രക്രിയയ്ക്ക് വളരെ കുറച്ച് സമയത്തിന്റെ ആവശ്യമേ വരുന്നുള്ളു എന്നതിനാല്‍ ഒരു ചെറിയ വിശ്രമത്തിനു ശേഷം നിങ്ങൾക്ക് വീട്ടിൽ പോകാനാകും.

പങ്കാളിയുടെ ബീജം ഉപയോഗിച്ച്  ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം.

ഫെർട്ടിലിറ്റി ക്ലിനിക്കില്‍ പുരുഷന്‍റെ ബീജ സാമ്പിൾ നൽകാൻ ആവശ്യപ്പെടുന്നു. ചികിത്സയുടെ അതേ ദിവസം തന്നെ പുരുഷന്‍ ഒരു specimen കപ്പിൽ അത് നൽകണം. ഇതിനു ശേഷം സാമ്പിള്‍ കഴുകി ആരോഗ്യകരമായ ബീജം ശേഖരിക്കാനായി ഒരു ഫിൽട്ടർ ചെയ്യുന്നു – ഇതിനെ sperm washing എന്നാണു പറയുന്നത്

ഡോണറിന്‍റെ (ദാതാവ് )ബീജം ഉപയോഗിച്ച് ഗര്‍ഭപാത്രത്തിനുള്ളിലുള്ള കൃത്രിമബീജസങ്കലനം

സാധാരണയായി IUI ചെയ്യുന്നത് പങ്കാളിയുടെ ബീജം ഉപയോഗിച്ചാണ്. പങ്കാളിയുടെ ബീജ സാമ്പിളിന്റെ parameters മോശമാണെങ്കില്‍ രോഗിക്കും പങ്കാളിക്കും ഒരു ഡോണറിന്‍റെ ബീജം തെരഞ്ഞെടുക്കാം. ബീജം ആരു സംഭാവന ചെയ്താലും (നിങ്ങൾക്കറിയാവുന്ന ഒരാളോ അല്ലെങ്കിൽ ബീജ ബാങ്കിൽ നിന്നോ) ആറ് മാസത്തേക്ക് ബീജം freeze ചെയ്യപ്പെടും. എച്ച്ഐവി പോലുളള ചില അണുബാധകൾ കാണിക്കുന്നതിന് കുറച്ച് സമയമെടുക്കും എന്നതിനാലാണ് ഇത് ചെയ്യുന്നത്. പാരമ്പര്യമായ എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളും ചെയ്യപ്പെടും

ചിലവ്, അപകടസാധ്യത, side effects എന്നിവയെല്ലാം കുറവായത് കാരണം IUI വളരെ ജനപ്രിയമായ രീതിയാണ്.
നിങ്ങള്‍ക്ക് സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ഡോക്ടറെ കാണുകയും IUI ചെയ്യാൻ നിങ്ങൾ യോഗ്യരാണോ എന്ന് നോക്കുകയും ചെയ്യുക.

Loading...