Categories
crime

അന്‍പതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു ; രണ്ട് പേർ അറസ്റ്റിൽ

ത്തർപ്രദേശിൽ 50 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ബദ്വാർ ജില്ലയിലാണ് സംഭവം. അം​ഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതിയാണ് സംഭവം നടന്നത്.

സംഭവ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോ​ഹിതനും മറ്റ് രണ്ട് പേരും ചേർന്ന് വീട്ടിലെത്തിച്ചു. കിണറ്റിൽ വീണ് മരിച്ചുവെന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്.

മൃതദേഹം വീടിന്റെ വാതിലിന് മുന്നിൽ കിടത്തിയ ശേഷം ഇവർ സ്ഥലം വിടുകയും ചെയ്തു. പുരോഹിതന്റേയും കൂടെയുണ്ടായിരുന്നവരുടേയും പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലിസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു.

പോസ്റ്റുമോർട്ടത്തിൽ സ്ത്രീ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതായി തെളിഞ്ഞു. സംഭവം വിവാദമായതോടെ എസ്.എസ്.പി. അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടു.

സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തതായി ബദ്വാൻ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അതേസമയം, താൻ നിരപരാധിയാണെന്ന് വിശദീകരിച്ചുള്ള പുരോഹിതന്റെ വിഡിയോയും പുറത്തുവന്നു. ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് വന്ന സ്ത്രീ കിണറ്റിൽ വീണതാണെന്നും താനടക്കമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് വിശദീകരണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: In Uttar Pradesh, a 50-year-old woman was gang-raped and killed. The incident took place in Badwar district. An Anganwadi worker was killed. The incident took place on January 3rd.