ശക്തമായ മഴ ; മൂന്നാറില്‍ കൊവിഡ് പരിശോധന കേന്ദ്രം തകര്‍ന്നു

Loading...

ഇടുക്കി:  കനത്ത മഴയിലും കാറ്റിലും മൂന്നാര്‍ ടൗണിലെ  കൊവിഡ് പരിശോധനാ കേന്ദ്രം തകര്‍ന്നു.

മൂന്നാര്‍ ടൗണിലെത്തുന്നവരെയും പ്രായമായ വ്യക്തികളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുവാനാണ് രണ്ടു ദിവസം മുമ്പ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധനാ കേന്ദ്രം സ്ഥാപിച്ചത്

എസ്. രാജേന്ദ്രന്‍ എം.എ.എ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തില്‍ രണ്ടു ദിവസങ്ങളിലായി അമ്പതിലധികം പേരെ പരിശോധനയ്ക്ക്  വിധേയമാക്കിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇതില്‍ ഒരാളുടെ ഫലം പോസിറ്റീവ് ആകുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.

തകര്‍ന്ന താല്‍ക്കാലിക പരിശോധനാ കേന്ദ്രത്തിനു പകരം സംവിധാനങ്ങള്‍ ഒരുക്കി പരിശോധനകള്‍ തുടരുമെന്ന് തദ്ദേശഭരണകൂടം അറിയിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം