Categories
Talks and Topics

വയോജനസേവനം വീട്ടുപടിക്കലേക്ക് ; രാജ്യത്തിന് വഴികാട്ടി വീണ്ടും കേരളം

യോജന ക്ഷേമരംഗത്തും രാജ്യത്തിന് വഴികാട്ടിയായി മുന്നേറുകയാണ് കേരളം. മുതിർന്ന പൗരന്മാരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഓരോരുത്തരെയും നെഞ്ചോടുചേർത്ത് സമാശ്വസിപ്പിക്കുകയാണ് എൽ ഡി എഫ് സർക്കാർ.

ഓഫീസുകൾ കയറിയിറങ്ങാതെ അത്യാവശ്യ സേവനങ്ങളും മരുന്നുകളും അവരവരുടെ വീട്ടുപടിക്കലേക്ക് എത്തിക്കുന്ന പുതിയ ക്രമീകരണം ഏറെ പ്രശംസനീയമാണ്. ഈ മാസം 15 മുതൽ തന്നെ ഇത് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്തിന പരിപാടിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ക്ഷേമ പെൻഷനുള്ള അപേക്ഷ തയ്യാറാക്കൽ, ലൈഫ് സർട്ടിഫിക്കറ്റ്, ഇ- മസ്റ്ററിങ് , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായം, ജീവൻരക്ഷാ മരുന്നുകൾ എന്നീ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. ഇതിന് സന്നദ്ധ സംഘടനകളുടെ സഹകരണംകൂടി ഉറപ്പുവരുത്തും.

ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാത്തവരുടെ വീട്ടിൽ ചെന്ന് ഹർജികൾ സ്വീകരിക്കും. തുടർ നടപടികൾ എന്തായെന്ന് അറിയിക്കാനുള്ള സംവിധാനവുമുണ്ടാകും.
എല്ലാ ഗ്രാമങ്ങളിലും വയോജനങ്ങൾക്ക് ഒത്തുകൂടാനുള്ള പൊതുഇടങ്ങൾ – സായാഹ്ന നടത്തത്തിനുള്ള സൗകര്യം – ഏർപ്പെടുത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം.

ഇന്ത്യയിൽ ആദ്യമായി വയോജന സമാശ്വാസനയം അംഗീകരിച്ച സംസ്ഥാനമാണ് നമ്മുടേത് . വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ആ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. അതിന്റെ ഭാഗമായി വയോമിത്രം എന്ന ശ്രദ്ധേയ പദ്ധതി നടപ്പിലാക്കുകയുമുണ്ടായി.

ഒട്ടേറെ സേവനങ്ങൾ ഇതിലൂടെ നിലവിൽ കിട്ടിവരുന്നുണ്ട്. ഈ മേഖലയിൽ ഇനിയും ചെയ്യേണ്ട കാര്യങ്ങളിൽ പല നല്ല നിർദേശങ്ങളും മുഖ്യമന്ത്രിയുടെ കേരള പര്യടനവേളയിൽ സന്നദ്ധസംഘടനകൾ ഉന്നയിച്ചിരുന്നു.
അത്തരം നിവേദനങ്ങൾ വളരെ ഗൗരവത്തിലും വേഗത്തിലും പരിശോധിച്ചാണ് പുതുവർഷ സമ്മാനമായ പത്തിന പരിപാടിയിൽ വയോജനക്ഷേമത്തിന് മുൻഗണന നൽകിയത്.

ഇതുസംബന്ധിച്ച് വേറെയും ചില പ്രധാന ആവശ്യങ്ങൾ സന്നദ്ധസംഘടനകളും മുതിർന്ന പൗരപ്രമുഖരും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് – വയോജനക്ഷേമ കമ്മീഷൻ രൂപീകരിക്കുക, ജറിയാട്രിക് കെയർ (ഹോം നഴ്സ് ) പരിശീലന സ്ഥാപനങ്ങൾ തുടങ്ങുക, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്ക് കീഴിൽ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട മൊബൈൽ ലാബുകൾ ആരംഭിക്കുക, ജില്ലകൾതോറും ഷോർട്ട് സ്റ്റേ ഹോസ്റ്റലുകൾ തുറക്കുക മുതലായവ.

മൂന്നര കോടിയോളം വരുന്ന സംസ്ഥാന ജനസംഖ്യയിൽ 60 ലക്ഷത്തിലധികം പേർ മുതിർന്ന പൗരവിഭാഗത്തിലാണ് ; അവരിൽതന്നെ ബഹുഭൂരിഭാഗവും 65 വയസ്സിന് മുകളിലുള്ളവരും. മക്കൾ വിദൂര ജോലിസ്ഥലങ്ങളിൽ ആയതിനാലും മറ്റു സാമൂഹിക- സാമ്പത്തിക കാരണങ്ങളാലും ഒറ്റപ്പെട്ട് കഴിയുന്നവരുമുണ്ട് ധാരാളം.

അത്തരക്കാർക്ക് വലിയ താങ്ങും തണലുമാവുകയാണ് , നാടിന്റെ നാഡിമിടിപ്പുകൾ തൊട്ടറിയുന്ന പിണറായി സർക്കാരിന്റെ മനുഷ്യപ്പറ്റോടെയുള്ള സത്വര ഇടപെടലും നടപടികളും. അതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Kerala is also leading the country in the field of geriatric welfare. The LDF government is looking at the plight of senior citizens and consoling them.

NEWS ROUND UP