Categories
headlines

യുവരാജിന്റെ ആഗ്രഹത്തെ പിന്തുണച്ചുകൊണ്ട് ഗൗതം ഗംഭീര്‍

ദില്ലി: അടുത്തകാലത്ത് യുവരാജ് സിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പഞ്ചാബിന് വേണ്ടി ടി20 ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.

ഇനി ബിസിസിഐ അനുമതി നല്‍കുക മാത്രമാണ് വേണ്ടത്. എന്നാല്‍ വിരമിച്ച താരങ്ങളുടെ പട്ടികയിലാണ് യുവി. ബിസിസിഐയുടെ പെന്‍ഷന്‍ തുക കൈപ്പറ്റാറുമുണ്ട്. അതുകൊണ്ടുതന്നെ യുവിയെ വീണ്ടും കളിക്കാന്‍ അനുവദിക്കുമോയെന്ന് സംശയമാണ്

യുവരാജിന്റെ ആഗ്രഹത്തെ പിന്തുണച്ചിരിക്കുകയാണ് മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. വീണ്ടും കളിക്കുകയെന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ഗംഭീറിന്റെ അഭിപ്രായം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

”ക്രിക്കറ്റിലേക്കു മടങ്ങിവരണമെന്നത് യുവിയുടെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം വീണ്ടും കളിക്കുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഒരു ക്രിക്കറ്ററെയും കരിയര്‍ അവസാനിപ്പിക്കാനോ, തുടങ്ങാനോ നിര്‍ബന്ധിക്കാന്‍ ആര്‍ക്കുമാവില്ല. കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തു കൊണ്ട് ആയിക്കൂടാ? ഒരു ക്രിക്കറ്റര്‍ വിരമിച്ച ശേഷം സ്വയം പ്രചോദനമുള്‍ക്കൊണ്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ” ഗംഭീര്‍ പറഞ്ഞു.

2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരങ്ങളാണ് യുവിയും ഗംഭീറും. രണ്ടു ഫൈനലുകളിലും ഇന്ത്യയുടെ ടോപ്സ്‌കോറര്‍ ഗംഭീറായിരുന്നു. യുവിയാവട്ടെ 11ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരിക്കുന്നതായി പ്രഖ്യാപിച്ചത്. അതിനു ശേഷം രണ്ടു വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP