ഷെയ്‌നിന് എതിരായ വിലക്ക്; താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും

Loading...

കൊച്ചി: ഷെയ്ന്‍ നിഗത്തിന് എതിരെ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഫെഫ്ക താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നാണ് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടുക.

മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷെയ്ന്‍ കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഫെഫ്കയുമുള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച നടത്താണ് അമ്മയുടെ നീക്കം.

സമവായ ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ചലചിത്ര മേഖലയിലെ സംഘടനകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം