Categories
Kozhikode

കോഴിക്കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റ് മഹായജ്ഞം തുടങ്ങി ; ഇന്നലെ നടന്നത് 19300 ടെസ്റ്റ്

കോഴിക്കോട് : കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി കോവിഡ് ടെസ്റ്റ് മഹായഞ്ജം തുടങ്ങി.

ആദ്യ ദിവസമായ വെള്ളിയാഴ്ച 19300 ടെസ്റ്റുകൾ നടത്തി.

വെളളി, ശനി ദിവസങ്ങളിലായി 31,400 ടെസ്റ്റുകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിർദേശം.

സംസ്ഥാനത്തുതന്നെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണ് ജില്ലയിലേത്.

രണ്ട് ദിവസം കൊണ്ട് 40000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

ജില്ലയിലെ എല്ലാപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലും ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.

ഇവിടങ്ങളിലെ ഒ.പി.കളിലെത്തുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയരാക്കി.

രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്.

ശനിയാഴ്ച വൈകുന്നേരത്തോടെ 40000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്.

കലക്ടര്‍ എസ്.സാംബശിവ റാവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം പടരുന്നത് തടയാനാണ് ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കും.

വയോജനങ്ങള്‍, മറ്റ് രോഗമുളളവര്‍, ലക്ഷണങ്ങള്‍ ഉളളവര്‍ എന്നിവരേയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ടെസ്റ്റ് ചെയ്യും.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു.

എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേര്‍ന്നതും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗവ്യാപനം കൂടാനിടയായത്.

ജില്ലയിൽ വരും ദിവസങ്ങളിൽ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Outbreaks appear to have been exacerbated during the last general election, which was marred by public outcry and non-compliance with Covid standards.

NEWS ROUND UP