Categories
headlines

കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം ; ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു.

കോഴിക്കോട് താലൂക്കിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂർ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു.

താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാർബർ, വടകര, അഴിയൂർ, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം – കല്ലാച്ചി, ആയഞ്ചേരി, കക്കട്ടിൽ, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, മേപ്പയ്യൂർ, പയ്യോളി, അരിക്കുളം ടൗൺ, മൂടാടി ടൗൺ, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്പോൺസ് ടീമിനെ ഏർപ്പെടുത്തിയ മറ്റ് കേന്ദ്രങ്ങൾ.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും.

സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനും നിർദ്ദേശം നൽകി.

ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യു.ആർ.ടികൾ നിശ്ചയിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സംഖ്യ പ്രകാരമുളള ആളുകൾ തിരികെ പോകുന്ന മുറയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ.

ഓരോ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് പരിശോധന നിർബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവർക്ക് പ്രവേശനം ഉണ്ടാവുകയില്ല.

അതേസമയം ജില്ലയില്‍ ഇന്നലെ 883 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 28 പേര്‍ക്കുമാണ് പോസിറ്റീവായത്.

40 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4721 ആയി.
19 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 308 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

ഫറോക്ക് – 2
നാദാപുരം – 1
തൂണേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തിയവര്‍ – 28

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ബാലുശ്ശേരി – 1
കാരശ്ശേരി – 10
കോട്ടുര്‍ – 3
മുക്കം – 1
തിരുവമ്പാടി – 8

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 40

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
ബാലുശ്ശേരി – 1
ഏറാമല – 1
കിഴക്കോത്ത് – 2
കൂത്താളി – 1
കുന്ദമംഗലം – 1
കുരുവട്ടുര്‍ – 1
ഒളവണ്ണ – 6
ഓമശ്ശേരി – 1
താമരശ്ശേരി – 4
തിക്കോടി – 4
വടകര – 2
വില്ല്യാപ്പള്ളി – 2

സമ്പര്‍ക്കം വഴി – 811

കോഴിക്കോട് കോര്‍പ്പറേഷന്‍ – 414 (ആരോഗ്യപ്രവര്‍ത്തകര്‍ -10)
(അരക്കിണര്‍, മാറാട്, മേലത്തൂര്‍, തിരുവണ്ണൂര്‍, കല്ലായി, നടുവട്ടം,
കുറ്റിച്ചിറ, കുുമ്മല്‍, മീഞ്ചന്ത, വെള്ളയില്‍, പയ്യാനക്കല്‍, പുതിയകടവ്,
കിണാശ്ശേരി, കുറ്റിയില്‍താഴം, എരഞ്ഞിക്കല്‍, ചക്കുംകടവ്, ചേവരമ്പലം,
വെസ്റ്റ്ഹില്‍, കുതിരവട്ടം, തൊണ്ടയാട്, പുതിയാപ്പ, പൊക്കുന്നു
പന്നിയങ്കര, കോവിലകം, വേങ്ങേരി, നെല്ലിക്കോട്, പുതിയകടവ്, കാരപ്പറമ്പ്
ഡിവിഷന്‍ -94, 8, 31, എരഞ്ഞിപ്പാലം)
ബാലുശ്ശേരി – 10
ചക്കി’പ്പാറ – 3
ചെക്യാട് – 7 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
എടച്ചേരി – 20
ഏറാമല – 8
കാക്കൂര്‍ – 1
കട്ടിപ്പാറ – 8
കാവിലുംപാറ – 1
കായക്കൊടി – 6 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
കൂടരഞ്ഞി – 2
കൂരാച്ചുണ്ട് – 1
കൂത്താളി – 4
കോട്ടുര്‍ – 30
കൊയിലാണ്ടി – 1
കുുമ്മല്‍ – 1
മടവൂര്‍ – 8
മണിയൂര്‍ – 1
മാവൂര്‍ – 1
താമരശ്ശേരി – 11
കക്കോടി – 6
പനങ്ങാട് – 3
ചോറോട് – 3
ഉളളിയേരി – 1
കിഴക്കോത്ത് – 2
മുക്കം – 12
നാദാപുരം – 9 (ആരോഗ്യപ്രവര്‍ത്തക-1 )
നൊച്ചാട് – 4
രാമനാട്ടുകര – 10
കുന്ദമംഗലം – 3 (ആരോഗ്യപ്രവര്‍ത്തക-1 )
പെരുവയല്‍ – 4
ഒളവണ്ണ – 25 (ആരോഗ്യപ്രവര്‍ത്തക-1 )
പുതുപ്പാടി – 10
ഫറോക്ക് – 16
അത്തോളി – 4
ഉണ്ണികുളം – 12
വടകര – 7
ചങ്ങരോത്ത് – 5
ചെറുവണ്ണൂര്‍ (ആവള) – 2 (ആരോഗ്യപ്രവര്‍ത്തക-1 )
കൊടുവളളി – 47
മേപ്പയ്യൂര്‍ – 4
കുരുവട്ടുര്‍ – 2
ചേളൂര്‍ – 3 (ആരോഗ്യപ്രവര്‍ത്തക-1 )
നടുവണ്ണൂര്‍ – 4
നന്മണ്ട – 1
ചെങ്ങോട്ട്‌കാവ് – 5
ചേമഞ്ചേരി – 3 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ – 3
പേരാമ്പ്ര – 3
തലക്കുളത്തൂര്‍ – 17
തിക്കോടി – 2
തിരുവളളൂര്‍ – 16
തിരുവമ്പാടി – 1
തൂണേരി – 2
തുറയൂര്‍ – 1
വേളം – 4
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
വാണിമേല്‍ – 1
വില്ല്യാപ്പള്ളി – 11
പുറമേരി – 1
മലപ്പുറം – 1
മാഹിസ്വദേശി – 1
തമിഴ്‌നാട് സ്വദേശി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4721

➡️ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 258

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

‘ കോഴിക്കോട് മെഡിക്കല്‍ കോളേജ് – 187
‘ ഗവ. ജനറല്‍ ആശുപത്രി – 282
‘ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 164
‘ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 211
‘ ഫറോക്ക് എഫ്.എല്‍.ടി. സി – 141
‘ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 390
‘ എ.ഡബ്യു.എച്ച് എഫ്.എല്‍.ടി. സി – 121
‘ മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 165
‘ ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 63
‘ കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 56
‘ അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 87
‘ അമൃത എഫ്.എല്‍.ടി.സി. വടകര – 93
‘ എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 27
‘ പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 77
‘ ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 63
‘ എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 54
‘ ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 90
‘ എം.ഇ.എസ് കോളേജ്, കക്കോടി – 75
‘ ഇഖ്ര ഹോസ്പിറ്റല്‍ – 82
‘ ബി.എം.എച്ച് – 67
‘ മൈത്ര ഹോസ്പിറ്റല്‍ – 12
‘ നിര്‍മ്മല ഹോസ്പിറ്റല്‍ – 14
‘ ഐ.ഐ.എം കുന്ദമംഗലം – 131
‘ കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 125
‘ എം.എം.സി ഹോസ്പിറ്റല്‍ – 192
‘ മിംസ് എഫ്.എല്‍.ടി.സി കള്‍ – 53
കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2

➡️ മറ്റു സ്വകാര്യ ആശുപത്രികള്‍ – 62

➡️ വീടുകളില്‍ ചികിത്സയിലുളളവര്‍ – 755

➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 51

(മലപ്പുറം – 15, കണ്ണൂര്‍ – 10, ആലപ്പുഴ – 02 , പാലക്കാട്
– 01, തൃശൂര്‍ – 01, തിരുവനന്തപുരം – 02, എറണാകുളം- 09, വയനാട് – 11)
ഇന്ന് 308 പേര്‍ക്ക് രോഗമുക്തി
1,137പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 308 പേര്‍ കൂടി രോഗമുക്തി നേടി.

ഇന്നലെ  പുതുതായി വന്ന 1,137 പേര്‍ ഉള്‍പ്പെടെജില്ലയില്‍ 22,046 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 101,301 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 402 പേര്‍ ഉള്‍പ്പെടെ 3,337 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 329 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്നലെ 6,150 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 3,17,913 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,15,532 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 3,02,618 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,381 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്നലെ വന്ന 193 പേര്‍ ഉള്‍പ്പെടെ ആകെ 3,883 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 623 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍സെന്ററുകളിലും 3,197 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 37,993 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP