ഇനി ധൈര്യമായി കാപ്പി കുടിച്ചോളൂ………..കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം

കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത്, നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഫെയിന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനും നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ്സ് വര്‍ധിപ്പിക്കുമെന്ന്കണ്ടെത്തിയത്.

38നും 74നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷത്തോളം ആളുകള്‍ക്കിടയില്‍ ദീര്‍ഘകാലം നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്.ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫെയ്ന്‍ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു.

ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച ആരോഗ്യകരമാകുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.കൂടാതെ, 20 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു. ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുകയും കൊഴുപ്പ് കുറയ്ക്കാനും സാധിക്കുന്നതാണ്.

ഇതിന് പുറമേ, 20 ശതമാനംടൈപ്പ് 2 പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും 30 ശതമാനം വാതരോഗങ്ങളെ പ്രതിരോധിക്കാനും 5 ശതമാനം ഹൃദ്രോഗത്തെ ചെറുക്കുകയും ചെയ്യുന്നു.ഗര്‍ഭിണികള്‍ കാപ്പി കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.ജാമ ഇന്റേണല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം