Categories
കായികം

ഐ പി എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഐ പി എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇതോടെ ഐപിഎല്‍ രണ്ടാം പകുതിക്ക് ഇന്ന് തുടക്കമാകും. ചെന്നൈയുടെ 2010ലേതു പോലുളള തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ അകന്നു തുടങ്ങിയതായി പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിംഗ് അംഗീകരിച്ചിരുന്നു. പവര്‍പ്ലേയില്‍ വേഗം പോരാ, മധ്യഓവറുകളിലും കിതപ്പ്, ഡെത്ത്‌ , ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ആളില്ല. ബൗളിംഗില്‍ എക്‌സ്ട്രാസും ലൂസ് ബോളുകളും ധാരാളം.

ഫീല്‍ഡിംഗില്‍ വിശ്വസ്തര്‍ക്ക് പോലും പിഴവുകള്‍. ഒരു പ്രശ്‌നത്തിന് പരിഹാരം ആകുമ്പോള്‍ പുതിയ തലവേദനകള്‍ ഉണ്ടാകുന്നതിലാണ് ധോണിയുടെ പരിഭവം.

തുടക്കം മുതലേ ആഞ്ഞടിക്കാന്‍ നോക്കിയേ മതിയാകൂ എന്നാണ് നായകന്റെ അന്ത്യശാസനം. അതേസമയം സിഎസ്‌കെയെ എഴുതിത്തള്ളാറായിട്ടില്ലെന്ന് ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി വ്യക്തമാക്കി. ധോണി ഫോമിലേക്ക് തിരിച്ചെത്തുമെന്നും ബാലാജി പറഞ്ഞു.

അതേസമയം 13 തവണ ഇരുവുരം ഏറ്റമുട്ടിയപ്പോള്‍ 9 മത്സരങ്ങളിലും ചെന്നൈ ജയിച്ചു. ഹൈദരാബാദിന് നാല് ജയമാണുള്ളത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Chennai Super Kings Sunrisers will take on Hyderabad in the IPL today.

NEWS ROUND UP