ചന്ദ്രയാൻ 2 അവസാന ഭ്രമണപഥം ചുരുക്കലും വിജയകരമായി പൂർത്തിയായി

Loading...

ചന്ദ്രയാൻ 2 ന്റെ അവസാനഭ്രമണപഥം ചുരുക്കലും വിജയകരമായി പൂർത്തിയായി. ഇനി കാത്തിരിപ്പാണ്.വിക്രം ലാൻഡർ ഏഴാം തീയ്യതി പുലർച്ചെ 1:55 ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി ഇറങ്ങുന്ന ചരിത്ര നിമിഷത്തിനായി .ഈ ദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യവും ചന്ദ്രനിൽ സേഫ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും .സെപ്റ്റംബർ ഏഴിന് പുലർച്ചക്കു ലോക ശ്രദ്ധ മുഴുവൻ ഇന്ത്യയിലേക്ക് ആയിരിക്കും . മുൻനിര ബഹിരാകാശ ഏജൻസികൾ എല്ലാം പരാജയപ്പെട്ടിടത്തു ഇന്ത്യ ചരിത്രം കുറിക്കുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത് .

ഈ ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു പീനിയയിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് സെന്ററിൽ എത്തും. പ്രധാന മന്ത്രിക്ക് ഒപ്പം രണ്ടു മലയാളി വ്ദ്യാർത്ഥികൾ അടങ്ങുന്ന എഴുപതംഗ സംഘവും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കും .കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് തൻവീർ, തിരുവനന്തപുരം നന്തൻകോട് ഹോളി ഏഞ്ചൽസ് ഐഎസ്‌സി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ശിവാനി എസ് പ്രഭു എന്നിവർ അടങ്ങുന്ന എഴുപതംഗ സംഘം കേന്ദ്ര സർക്കാരിന്റെ സ്പേസ് ക്വിസ് വിജയികളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം