Categories
headlines

ഒടുവില്‍ അവള്‍ക്ക് നീതി ; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി

ന്യൂഡല്‍ഹി : ഒടുവില്‍ അവള്‍ക്ക് നീതി. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്​ ഠാകുര്‍ (31), പവന്‍ ഗുപ്​ത (25), വിനയ്​ ശര്‍മ (26), മുകേഷ്​ സിങ്​ (32) എന്നിവരെ തൂക്കിലേറ്റി.

ഇന്ന് രാവിലെ​ 5.30ന്​ തിഹാര്‍ ജയിലിലാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കിയത്. നാലു പേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്.

വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പിലാക്കിയത് ആരാച്ചാര്‍ പവന്‍ ഗുപ്തയാണ്.

തങ്ങളില്‍ ഒരാളുടെ ദയാഹരജി ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്ന് ​കാണിച്ച്‌​ അക്ഷയ്​ ഠാകുര്‍, പവന്‍ ഗുപ്​ത, വിനയ്​ ശര്‍മ എന്നിവരാണ് കോടതിയെ സമീപ്പിച്ചത്. നേരത്തെ, പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജികള്‍ രാഷ്​ട്രപതി തള്ളിയിരുന്നു.

ശിക്ഷ നടപ്പാക്കുന്നതിനു ​മുന്നോടിയായി പല തവണ ഡമ്മി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറില്‍ ആദ്യമായാണ്​ നാലു പേര്‍ക്ക്​ ഒരുമിച്ച്‌​ വധശിക്ഷ നടപ്പാക്കുന്നത്​.

സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാർ പവൻ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി.  ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചു.  പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.

2012 ഡിസംബര്‍ 16ന്​ രാത്രിയാണ്​ 23 വയസുള്ള യുവതിയെ പ്രതികള്‍ ഡല്‍ഹിയിലെ ഓടുന്ന ബസില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി വഴിയില്‍ തള്ളിയത്​.

ഫിസിയോതെറപ്പി പരിശീലനം നേടുന്ന പെണ്‍കുട്ടി ആണ്‍ സുഹൃത്തിനൊപ്പമാണ് മുനിര്‍ക എന്ന സ്​ഥലത്തു നിന്ന്​​ ബസില്‍ കയറിയത്​. തുടര്‍ന്ന്​ ഡ്രൈവര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന ആറുപേരും യുവതി​െയ ബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്​തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

11 ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ വിദഗ്​ധ ചികിത്സക്കായി സിംഗപ്പൂരി​െല ആശുപത്രിയിലേക്ക്​ കൊണ്ടു പോയെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരണത്തിന്​ കീഴടങ്ങി.

ആറു പ്രതികളില്‍ ഒരാളായ രാംസിങ്​ 2013ല്‍ പൊലീസ്​ കസ്​റ്റഡിയില്‍ മരിച്ചു. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം​ മൂന്നു​ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാക്കി.

2013 സെപ്​റ്റംബര്‍ 10ന്​ ശേഷിക്കുന്ന നാലു പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും മൂന്നു ദിവസത്തിനു​ ശേഷം ഇവര്‍ക്ക്​ വധശിക്ഷ വിധിക്കുകയും ചെയ്​തു.

ബലാത്സംഗം നടക്കുമ്പോള്‍ തനിക്ക്​ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു​ കാണിച്ച്‌​ സമര്‍പ്പിച്ച ഹരജി തള്ളിയതിനെതിരെ പവന്‍ ഗുപ്​ത നല്‍കിയ തിരുത്തല്‍ ഹരജിയും വ്യാഴാഴ്​ച ജസ്​റ്റിസ്​ എന്‍.വി. രമണ അധ്യക്ഷനായ ആറംഗ സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരു​ന്നില്ലെന്ന് കാണിച്ച്‌​ മുകേഷ്​ സിങ്​ നല്‍കിയ ഹരജി സുപ്രീംകോടതിയും തള്ളിയിരുന്നു. മുകേഷ്​ സിങ്​ സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളിയത്​ ചോദ്യംചെയ്​താണ്​ ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്​.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP