Categories
headlines

1.25കോടി രൂപ വിലമതിക്കുന്ന അപൂര്‍വയിനം പാമ്ബിനെ വില്‍ക്കാന്‍ ശ്രമിച്ചു; അഞ്ചുപേര്‍ പിടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അപൂര്‍വയിനത്തില്‍പ്പെട്ട പാമ്ബിനെ പിടികൂടി വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. അന്താരാഷ്ട്രവിപണിയില്‍ 1.25കോടിരൂപയോളം വിലവരുന്ന Red sand boa snake എന്ന പാമ്ബിനെയാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

ശനിയാഴ്ചയാണ് സംഭവം. അത്യപൂര്‍വമായി കാണപ്പെടുന്ന Red sand boa snake ന് വിഷമില്ല. സെഹോര്‍ ജില്ലയില്‍നിന്ന് പിടികൂടിയ പാമ്ബിനെ നരസിംഹഗഢില്‍ എത്തിച്ചാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. പിടിയിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ചിലയിനം മരുന്നുകളുടെയും സൗന്ദര്യ വര്‍ധകവസ്തുക്കളുടെയും നിര്‍മാണത്തിനും ആഭിചാരകര്‍മങ്ങള്‍ക്കും ഉപയോഗിക്കുന്ന ഈ പാമ്ബിന് അന്താരാഷ്ട്രവിപണിയില്‍ നിരവധി ആവശ്യക്കാരാണുള്ളത്. പാമ്ബിനെ കൈവശം വെക്കുന്നത് പണവും സൗഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

നരസിംഹഗഢ് ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ പാമ്ബിനെ കൈമാറാമെന്ന് മൂന്നുപേര്‍ ഫോണില്‍ സംസാരിക്കുന്നത് പോലീസിന്റെ ഇന്‍ഫോര്‍മാരില്‍ ഒരാള്‍ കേള്‍ക്കുകയും അയാള്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പാമ്ബുമായെത്തിയ പവന്‍ നഗര്‍, ശ്യാം ഗുര്‍ജാര്‍ എന്നിവരെ പിടികൂടുകയും പ്ലാസ്റ്റിക് കൂടില്‍ സൂക്ഷിച്ചിരുന്ന പാമ്ബിനെ ഇവരില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പാമ്ബിന് 1.25കോടി രൂപയോളം വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP