Categories
കേരളം

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ.

കൊല്ലം : കടയ്ക്കലിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ.

സമാനമായ മറ്റൊരു കേസിൽ പ്രതി സ്ഥാനത്തുള്ള യുവാവാണ് വീണ്ടും പോസ്കോ കേസിൽ പിടിയിലായത്.

കല്ലറ താവസഗിരി സ്വദേശി ആദർശാണ് അറസ്റ്റിലായത്.

കടയ്ക്കൽ സ്വദേശിയായ പതിനാറുകാരിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ആദർശ് ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി വെള്ളിയാഴ്ച വൈകിട്ടാണ് ആദർശ് കടന്നത്.

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് പൊലീസിൻ്റെ കൂടി സഹായത്തോടെയാണ് ഇരുവരെയും കണ്ടെത്തിയത്.

സമാനമായ മറ്റൊരു കേസിൽ തിരുവനന്തപുരം കൻന്റോൺമെൻ്റ് സ്റ്റേഷനിലും ആദർശനെതിരെ കേസുണ്ട്.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം. കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: A 19-year-old man has been arrested for trying to kidnap and torture a 16-year-old girl.

NEWS ROUND UP