ഇടുക്കി : ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പെരുകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റു ജില്ലയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് പതിനെട്ട് പേരാണ്.
ഒരുമാസത്തിനിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് എത്തിയവരുടെ എണ്ണം ഇതോടെ 171 ആയി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റവരും വളർത്തു നായയുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. രാപകൽ ഭേദമില്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്.
രാത്രിസമയത്തു തിരക്കൊഴിഞ്ഞാൽ പല ടൗണുകളും നിരത്തുകളുമെല്ലാം നായ്ക്കൾ കയ്യടക്കും. കാൽനട യാത്രക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്.
നായ്ക്കൾ റോഡിനു കുറുകെ ചാടി വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന സംഭവങ്ങളും ഒട്ടേറെ.
Attacks by street dogs are on the rise; 18 people were bitten in one day alone