ആലപ്പുഴയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ.

Loading...

ആലപ്പുഴ : ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അശ്വതി അറസ്റ്റിൽ.

കുട്ടിയെ അമ്മ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്തതിന് കാരണം അമ്മയുടെ പീഡനമാണെന്ന് അച്ഛനും ചില നാട്ടുകാരും ആരോപിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കാർത്തികപ്പള്ളിയിൽ 12വയസുകാരി ആത്മഹത്യ ചെയ്തത്. അന്നു മുതൽ നാട്ടുകാരിൽ പലരും കുട്ടിയുടെ അമ്മയ്‌ക്കെതിരെ രംഗത്ത വന്നിരുന്നു.

അമ്മ കുട്ടിയെ നിരന്തരമായി മർദിക്കാറുണ്ടായിരുന്നെന്നും മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അമ്മയ്‌ക്കെതിരെ കുട്ടിയുടെ അച്ഛനും രംഗത്ത് വന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ചോദ്യം ചെയ്യലിൽ അമ്മ കുട്ടിയെ മർദിക്കാറുണ്ടായിരുന്നതായി സമ്മതിച്ചത്. കുട്ടി ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രിയിലും കുട്ടിയെ അമ്മ വലിയ രീതിയിൽ ഉപദ്രവിച്ചിരുന്നതായും അമ്മ അശ്വതി പൊലീസിനോട് സമ്മതിച്ചു.

അശ്വതിയുടെ ആദ്യ വിവാഹ ബന്ധത്തിലെ കുട്ടിയാണ് മരിച്ച ഹർഷ. നിലവിൽ ബന്ധം വേർപെടുത്തി മറ്റൊരാൾക്കൊപ്പമാണ് അശ്വതി താമസിക്കുന്നത്.

എന്നാൽ, ഹർഷയെ പിതാവിന്റെ അടുത്ത് കൊണ്ടാക്കും എന്ന തരത്തിലുള്ള ഭീഷണികൾ അമ്മ കുട്ടിയ്ക്കു നേരെ ഉന്നയിച്ചിരുന്നു. അശ്വതിയെ ഇന്ന് രാത്രി തന്നെ മജഡിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനു ശേഷം റിമാൻഡിൽ വാങ്ങും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം