സമയത്ത് ഭക്ഷണം ഉണ്ടാക്കി നല്‍കിയില്ല,അമ്മയെ മകന്‍ തല്ലിക്കൊന്നു.

Loading...

ജയ്പൂര്‍ : ഭക്ഷണം തയ്യാറാക്കിയില്ലെന്നാരോപിച്ച്‌ അമ്മയെ യുവാവ് മര്‍ദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ​ഗ്രാമത്തിലാണ് സംഭവം. കേസില്‍ കൃഷ്ണ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മകന്റെ ആക്രമണത്തില്‍ ബിന്ദ്ര കൗര്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു കേസിനാസപദമായ സംഭവം നടന്നത്. വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച്‌ കൃഷ്ണ കുമാര്‍ അമ്മയുമായി തര്‍ക്കത്തിലായി. ഇതിനിടെ വഴക്ക് മൂര്‍ച്ഛിക്കുകയും പ്രതി മാരകായുധം ഉപയോ​ഗിച്ച്‌ ബിന്ദ്ര കൗറിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് അദ്ദേഹം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും കൃഷ്ണ കുമാറിനെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം