Categories
കേരളം

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി.

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി.

കെ.കെ ശൈലജയെ മാറ്റിയത്​ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ്.പുതുമുഖങ്ങളെ മ​ന്ത്രിസഭയിലേക്ക്​ എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്. എല്‍.ഡി.എഫി​നെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക്​ നന്ദി.

മഹാമാരികാലത്തും ജനങ്ങളെ സേവിച്ച്‌​ മുന്നേറാന്‍ സര്‍ക്കാറിന്​ സാധിക്ക​ട്ടെ. രണ്ടാം പിണറായി​ സര്‍ക്കാറിന്​ അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.

സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഒട്ടേറെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. നാ​ടും രാ​ജ്യ​വും ശ്ര​ദ്ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച പ​ല​രെ​യും അന്ന്​ ഒ​ഴി​വാ​ക്കി.

അ​തൊ​ന്നും അ​വ​രു​ടെ മി​ക​വ്​ മാ​നി​ക്കാ​തെ​യ​ല്ല. പു​തി​യ ആ​ളു​ക​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കാന്‍ സിപിഐഎ​മ്മി​ന്​ ക​ഴി​ഞ്ഞു.

മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ലും അ​ത്​ ത​ന്നെ​യാ​ണ്​ ഉ​ണ്ടാ​യ​ത്. കൊ​വി​ഡ് വ്യാ​പ​ന​ കാ​ല​ത്ത്​ മ​ന്ത്രി​സ​ഭ​യി​ല്‍ ശൈ​ല​ജ ഇ​ല്ലാ​ത്ത​ത്​ കു​റ​വാ​യി കാ​ണു​ന്നി​ല്ല. എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യി​ട്ടാ​ണ്​ ന​ട​ക്കു​ന്ന​ത്.

അ​തി​ല്‍ ഒ​രു കു​റ​വും ഉ​ണ്ടാ​കി​ല്ല. സിപിഐ ​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ങ്ങ​ളും ശൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​നെ വി​മ​ര്‍​ശി​ച്ചു എ​ന്ന വാ​ര്‍​ത്ത​ക​ളി​ല്‍ വ​സ്​​തു​ത​യി​ല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ക്രമീകരിച്ചാണ് ചടങ്ങ് നടക്കുക.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Sitaram Yechury greeted the people of Kerala who continued to rule.

NEWS ROUND UP