Categories
ദേശീയം

ഒക്സിജൻ ലഭ്യത കുറവ് ; ആരോപണം നിഷേധിച്ച് കർണാടക സർക്കാർ

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നതായി റിപ്പോര്‍ട്ട്.

അതേ സമയം തന്നെ ചാ​മ​രാ​ജ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വ് മൂ​ലം 24 പേ​ര്‍ മ​രി​ച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.

ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടിയെന്നാണ് ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ദിവസം 8 മുതല്‍ 10 വരെ മരണം നടക്കാറുള്ള ആശുപത്രിയില്‍ മെയ് 2ന് 24 കൊവിഡ് ബാധിതര്‍ മരണപ്പെട്ടിരുന്നു. ഇതാണ് ഓക്സിജന്‍ ക്ഷാമം എന്ന പ്രചാരണത്തിന് കാരണമെന്നാണ് സർ‍ക്കാര്‍ വിശ​ദീകരിക്കുന്നത്.

ദ ഹിന്ദുവിനോട് സംസാരിച്ച ചാ​മ​രാ​ജ​ന​ഗ​ര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ എംആർ രവി. മരിച്ച രോ​ഗികൾ എല്ലാം തന്നെ ഒക്സിജൻ പിന്തുണയുള്ള വെന്റിലേറ്ററിൽ‍ കിടന്നവരായിരുന്നു എന്ന് പറയുന്നു.

ഇവരുടെ എല്ലാം മരണം ഒക്സിജൻ ക്ഷാമത്താലാണെന്ന് കരുതാൻ സാധിക്കില്ലെന്നും ഇദ്ദേ​ഹം കൂട്ടിച്ചേർത്തു.

അതേ സമയം മൈസൂരിൽ നിന്ന് ചാ​മ​രാ​ജ​ന​ഗ​റി​ല്‍ ഒക്സിജൻ എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഇ​​ദ്ദേഹം കൂട്ടിച്ചേർത്തൂ.

മൈസൂരില്‍ ഓക്സിജൻ ആവശ്യകത കൂടിയതാണ് ഇതിന് കാരണമായി പറയുന്നത്.

അതേ സമയം ചാ​മ​രാ​ജ​ന​ഗ​റിലെ ഓക്സിജൻ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നാണ് മൈസൂര്‍ എംപി പ്രതാപ് സിംഹ പറയുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: According to the report, the oxygen deficiency in the hospital was severe. The hospital said the government was not in a position to take any action against Venki. Some Kannada media reported that the authorities had pointed this out.

NEWS ROUND UP