വയനാട്: വയനാട് കൊളവയലിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ.കൊളവയലിൽ നിന്നാണ് അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് മീനങ്ങാടി പൊലീസ് പിടികൂടിയത്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുൺ കുമാർ, അഖിൽ, നന്ദുലാൽ, വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ്കുമാർ എന്നിവരാണ് പിടിയിലായത്. പാതിരിപ്പാലം ക്വട്ടേഷൻ ആക്രമണത്തിലെ പ്രതിയായ തൃശൂർ സ്വദേശി നിഖിലിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്.
കുഴൽപ്പണവുമായി ബന്ധപ്പെട്ട ഓപ്പറേഷനാണ് സംഘം മീനങ്ങാടിയിലെത്തിയതെന്നാണ് സൂചന. ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് പിടിയിലായവരെ ചോദ്യം ചെയ്ത ശേഷം രക്ഷപ്പെട്ടവർ ആരാണെന്ന് മനസിലാക്കി അന്വേഷണം ഊർജതമാക്കാനാണ് പൊലീസ് തീരുമാനം.
പല ജില്ലകളിലും ഗുണ്ടാ സംഘങ്ങൾ വ്യാപക അക്രമം നടത്തുന്നതിടെയാണ് വയനാട്ടിൽ ക്വട്ടേഷൻ സംഘം പിടിയിലാകുന്നത്
Fifth citation team arrested; Five escaped