Categories
headlines

മലബാര്‍ കലാപത്തിന്റെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കാനുള തീരുമാനം പിന്‍വലിക്കണം; ബിനോയ് വിശ്വം എംപി

കോഴിക്കോട്: മലബാര്‍കലാപത്തിന്റെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസി എച്ച്ആര്‍) രൂപീകരിച്ച സമിതിയുടെ നിര്‍ദേശം തള്ളിക്കളയണമെന്ന് സി പി ഐ പാര്‍ല്‌മെന്ററി പാര്‍ട്ടി ലീഡറും സി പിഐ ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.

2020 സെപ്റ്റംബര്‍ 7 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് നല്‍കിയ കത്തില്‍ പ്രവചിച്ചത് തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദര്‍ പ്രധാന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇന്ത്യന്‍ ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും
വിഭജന അജണ്ട നടപ്പിലാക്കാനുമുള്ള
ലജ്ജാകരമായ ശ്രമമാണ് സമിതി നടത്തിയത്.

ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ സമൂഹത്തില്‍ അതുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും അവയുടെ പ്രതികൂല സ്വാധീനവും മനസിലാക്കി സമിതിയുടെ റിപ്പോര്‍ട്ട് നിരാകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലും ഭരണഘടനാ പ്രതിനിധി എന്ന നിലയിലും ബാധ്യസ്ഥനാണെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു.

നമ്മുടെ ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാനും സാമൂഹ്യ ഘടനയെ തകര്‍ക്കാനുമുള്ള ഏതൊരു ശ്രമവും തടയുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കത്തില്‍ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP