#IPL2024 | വിൽ ജാക്സ് വിസ്ഫോടനം; ഐ.പി.എല്ലിൽ ഗുജറാത്തിനെ ഒൻപത് വിക്കറ്റിന് തകർത്ത് ബംഗളൂരു

#IPL2024 | വിൽ ജാക്സ് വിസ്ഫോടനം; ഐ.പി.എല്ലിൽ ഗുജറാത്തിനെ ഒൻപത് വിക്കറ്റിന് തകർത്ത് ബംഗളൂരു
Apr 28, 2024 07:41 PM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ 16ാമത്തെ ഓവർ ചെയ്യാനെത്തുമ്പോൾ 72 റൺസുമായി ക്രീസിലുണ്ടായിരുന്ന വിൽ ജാക്സ് ആ ഓവർ അവസാനിക്കുമ്പോൾ സെഞ്ച്വറി തികയ്ക്കുമെന്ന് ആർ.സി.ബി ആരാധകർ പോലും കരുതിയിട്ടുണ്ടാവില്ല.

നാല് സിക്സറുൾപ്പെടെ 29 റൺസാണ് റാഷിദിന്റെ ഓവറിൽ അടിച്ചുകൂട്ടിയത്.

തുടർ തോൽവികൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെയാണ് ബംഗളൂരു വിജയപാതയിൽ തിരിച്ചെത്തിയത്.

ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ആർ.സി.ബി വീണ്ടും വിജയഭേരി മുഴക്കിയത്.

ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. തകർപ്പൻ സെഞ്ച്വറി നേടിയ വിൽ ജാക്സും അർധസെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ചേർന്നാണ് ടീമിന് ഗംഭീര ജയം സമ്മാനിച്ചത്.

41 പന്തിൽ 10 സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് വിൽ ജാക്സ് 100ലെത്തിയത്. 44 പന്തിൽ മൂന്ന് സിക്സും ആറു ഫോറും ഉൾപ്പെടെ 70 റൺസെടുത്ത വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു.

12 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസാണ് പുറത്തായ ഏക ബാറ്റർ. റൺവേട്ടയിൽ മുന്നിലുള്ള വിരാട് കോഹ്ലി ഇന്നത്തെ ഇന്നിങ്സോടെ ഈ ഐ.പി.എല്ലിൽ 500 റൺസ് പൂർത്തിയാക്കി.

49 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത സായ്സുദർശനും 30 പന്തിൽ 58 റൺസെടുത്ത ഷാറൂഖ് ഖാനും ചേർന്നാണ് ഗുജറാത്തിന് മികച്ച സ്കോറിലെത്തിച്ചത്. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്.

ഹോം മാച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം പാളിയിരുന്നു. ഒാപണർമാരായ വൃദ്ധിമാൻ സാഹയും (5) നായകൻ ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ സായ്സുദർശനും ഷാറൂഖ്ഖാനും ചേർന്ന് ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്.

30 പന്തിൽ അഞ്ചു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഷാറൂഖിനെ മുഹമ്മദ് സിറാജാണ് പുറത്താക്കുന്നത്.

49 പന്തിൽ നാല് സിക്സും എട്ടുഫോറും ഉൾപ്പെടെ 84 റൺസെടുത്ത സായി സുദർശനും 19 പന്തിൽ 26 റൺസെടുത്ത് ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഒരോ വിക്കറ്റ് നേടി.

#WillJacks #Explosion; #Bengaluru #beat #Gujarat #by #nine #wickets #IPL

Next TV

Related Stories
#JamesAnderson | ഇന്ത്യയുടെ എക്കാലത്തെയും വലിയ പേടിസ്വപ്നം; ഒടുവില്‍ വിരമിക്കാനൊരുങ്ങി ജെയിംസ് ആന്‍ഡേഴ്സണ്‍

May 11, 2024 03:17 PM

#JamesAnderson | ഇന്ത്യയുടെ എക്കാലത്തെയും വലിയ പേടിസ്വപ്നം; ഒടുവില്‍ വിരമിക്കാനൊരുങ്ങി ജെയിംസ് ആന്‍ഡേഴ്സണ്‍

87 ടെസ്റ്റില്‍ 700 വിക്കറ്റുള്ള ആന്‍ഡേഴ്സണ്‍ വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കുമെതിരായ പരമ്പരകളില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഷെയ്ന്‍ വോണിനെ...

Read More >>
#ColinMunro | ലോകകപ്പ് ടീമിലെടുത്തില്ല; പിന്നാലെ കളിമതിയാക്കി ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോ

May 10, 2024 03:33 PM

#ColinMunro | ലോകകപ്പ് ടീമിലെടുത്തില്ല; പിന്നാലെ കളിമതിയാക്കി ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോ

വെസ്റ്റിന്‍ഡീസിനെതിരായ ടി20-യില്‍ 2018-ല്‍ 47 പന്തില്‍ സെഞ്ചുറിയടിച്ച് റെക്കോഡിട്ടിരുന്നു. 2016-ല്‍ ശ്രീലങ്കയ്‌ക്കെതിരേ 14 പന്തില്‍ നിന്ന് 50 തികച്ചും...

Read More >>
#IPL2024 | ഹാര്‍ദ്ദിക്കിനെതിരെ പരാതിയുമായി രോഹിത്തും സംഘവും മുംബൈ ടീം മാനേജ്മെന്‍റിന്‍റെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്

May 9, 2024 04:43 PM

#IPL2024 | ഹാര്‍ദ്ദിക്കിനെതിരെ പരാതിയുമായി രോഹിത്തും സംഘവും മുംബൈ ടീം മാനേജ്മെന്‍റിന്‍റെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോല്‍പ്പിച്ചതോടെയാണ് പ്ലേ ഓഫിലെത്താനുള്ള മുംബൈയുടെ നേരിയ സാധ്യത പോലും...

Read More >>
#ipl2024 | വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു; അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

May 8, 2024 11:20 AM

#ipl2024 | വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു; അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട്...

Read More >>
#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

May 7, 2024 10:00 PM

#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി...

Read More >>
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
Top Stories