#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
May 1, 2024 02:21 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ കരടിഭാഗത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു.

തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷിന്റെ അച്ഛന്‍: മയില്‍ സ്വാമി. അമ്മ: സുധ. ഭാര്യ: കനക. മക്കള്‍: സുജിത, കാര്‍ത്തിക, സുമിത, സുചിത്ര.

#youngman #died #falling #tree #collecting #honey #4injured #ambulance #carrying #deadbody #overturned

Next TV

Related Stories
#shockdeath|വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

May 21, 2024 05:04 PM

#shockdeath|വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

കുറ്റിക്കാട്ടൂരിൽ വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍...

Read More >>
#attack | വീണ്ടും ഗുണ്ടാ വിളയാട്ടം; യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

May 21, 2024 04:02 PM

#attack | വീണ്ടും ഗുണ്ടാ വിളയാട്ടം; യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്...

Read More >>
#attack | വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

May 21, 2024 03:23 PM

#attack | വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈ.എസ്.പി എ.എം. ബിജു...

Read More >>
#Shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

May 21, 2024 03:23 PM

#Shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും. കെഎസ്ഇബി ഇലക്ട്രിക്കൽ എഞ്ചിനിയർ ആണ് അന്വേഷണം...

Read More >>
Top Stories