#murder | പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

#murder |  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു
May 1, 2024 08:56 AM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു.

ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി നഗറിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.

ബിരുദ വിദ്യാര്‍ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. പരീക്ഷയിൽ മകൾക്ക് മാർക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു.

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ കുത്തുകയായിരുന്നു.ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് പോലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗൽസർ പറഞ്ഞു.

#Mother #daughter #fight #over #low #marks #exams #19yearold #girl #died #after #being #stabbed #her #mother

Next TV

Related Stories
#Murder | പീഡനക്കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ 23-കാരൻ വെടിയേറ്റ് മരിച്ചു; അതിജീവിതയ്ക്കെതിരെ കേസ്

May 21, 2024 02:32 PM

#Murder | പീഡനക്കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ 23-കാരൻ വെടിയേറ്റ് മരിച്ചു; അതിജീവിതയ്ക്കെതിരെ കേസ്

അതേസമയം മകനെ കള്ളക്കേസിൽ പ്രതിയാക്കിയതെന്നാണ് യുവാവിന്റെ ബന്ധുക്കൾ...

Read More >>
#murder | ചികിത്സിക്കാന്‍ പണമില്ല; മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

May 21, 2024 11:42 AM

#murder | ചികിത്സിക്കാന്‍ പണമില്ല; മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

മകളുടെ ചികിത്സയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത ഭയന്നാണ് ദമ്പതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സിർസില്ല പൊലീസ് സൂപ്രണ്ട് അഖിൽ മഹാജൻ...

Read More >>
#MURDERCASE | മാനസിക ആസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ

May 20, 2024 06:17 PM

#MURDERCASE | മാനസിക ആസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ

മാതാപിതാക്കൾ യുവതിയെ ചികിത്സിക്കുകയും വിവാഹം നടത്തുകയും ചെയ്തു. 13 മാസം പ്രായമുള്ള കുഞ്ഞും...

Read More >>
#Murdercase | വിവാഹ മോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62-കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

May 20, 2024 02:00 PM

#Murdercase | വിവാഹ മോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62-കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

ഭാര്യയെ കുഴിച്ചിട്ട സ്ഥലത്ത് കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിലും ഡേവിഡ് സന്ദർശനം നടത്തിയതായി പൊലീസ്...

Read More >>
#Murder | സ്വത്തുതർക്കം: കൊച്ചിയിൽ 77-കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

May 19, 2024 10:44 PM

#Murder | സ്വത്തുതർക്കം: കൊച്ചിയിൽ 77-കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും...

Read More >>
Top Stories