#CherianPhilip | പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നുവെന്ന് ചെറിയാൻ ഫിലിപ്പ്

#CherianPhilip | പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നുവെന്ന് ചെറിയാൻ ഫിലിപ്പ്
Apr 30, 2024 10:44 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്.

കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്.

2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്‍റെ നേതൃത്വത്തിലാണ്.

തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്.

പിണറായിയെ തകർക്കാൻ വി.എസിന്‍റെ കോടാലിയായി പ്രവർത്തിച്ച ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്‍റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്.

എന്നാൽ, ബി.ജെ.പി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല.എ. കെ.ജി, സി.എച്ച് കണാരൻ, അഴീക്കോടൻ രാഘവൻ, ഇ.കെ.നായനാർ, എം.വി.രാഘവൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി , കോടിയേരി എന്നിവർ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്.

കണ്ണൂർ ലോബി തകരുന്നത് കേരളത്തിൽ സിപിഎമ്മിന്‍റെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്സഭാ ഫലം വരുന്നതോടെ സിപിഎമ്മില്‍ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും ചെരിയാന്‍ ഫിലിപ്പ് പറഞ്ഞു.

#Pinarayi #best #friends, #Jayarajans #three #floors; #CherianPhilip #says #CPM #Kannurlobby #collapsed

Next TV

Related Stories
#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

May 17, 2024 03:56 PM

#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി...

Read More >>
#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

May 16, 2024 08:43 PM

#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി...

Read More >>
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
Top Stories