മാഹിയില്‍ ആയുർവേദ കോളേജ് പ്രിൻസിപ്പളടക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Loading...

മാഹി : മാഹി ആയുർവേദ കോളേജ് പ്രിൻസിപ്പളടക്കം മൂന്ന് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേന്ദ്രഭരണപ്രദേശമായ മാഹിയിൽ കനത്ത ജാഗ്രതാ നിര്‍ദേശം.

എംഎൽഎയും അഡ്മിനിസ്ട്രേറ്ററുമടക്കം മാഹിയുടെ ഭരണചുമതലയുള്ള നിരവധിയാളുകളുമായി പ്രിൻസിപ്പൾക്ക് സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തിൽ ആയൂർവേദ കോളേജ് പ്രിൻസിപ്പൾ പങ്കെടുത്തതായാണ് വിവരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഇതേ യോഗത്തിൽ പങ്കെടുത്ത മാഹി എംഎൽഎ ഡോ.വി.രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, മാഹി എസ്.പി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അടക്കം നിയന്ത്രണം നൽകുന്നവർ കൂട്ടത്തോടെ നിരീക്ഷണത്തിലായത് ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയിൽ തുടർന്ന് മാഹി സ്വദേശി മരണപ്പെട്ടു. മാഹി സ്വദേശി ഭാസ്കരനാണ് മരിച്ചത്. രണ്ട് ആഴ്ചയ്ക്ക് മുൻപ് ഇയാൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ഇദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം