Categories
ആരോഗ്യം

കണ്ണിനു താഴെ വരുന്ന കറുപ്പുനിറം മാനസികമായി തളര്ത്തുന്നുവോ?പരിഹാരം നോക്കാം…

ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുപ്പുനിറം വരാം.മാനസികമായും ഇത് നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വരാം.

സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്.

കൺത്തടങ്ങളിലെ ഈർപ്പവും ജലാംശവും നിലനിർത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാൻ, ദിവസം രണ്ടുതവണ വിരലുകൾ കൊണ്ട് ഈ ഭാഗം പതിയെ  മസാജ് ചെയ്യുന്നതും നല്ലതാണ്.

ടിവി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ സ്ക്രീനിൽ ഏറെ സമയം നോക്കി നിൽക്കുന്നത് കുറയ്ക്കുക, ഉറങ്ങും മുൻപ് മേക്കപ്പ് നീക്കം ചെയ്യുക എന്നതൊക്കെ ഇതിൽ പ്രധാനമാണ്.

കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കുന്നത് ശീലമാക്കുക. മുടങ്ങാതെ വ്യായാമം ചെയ്യുന്നതു വഴി സമ്മർദ്ദവും ടെൻഷനും മൂലമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ അകറ്റാൻ സാധിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും ഫലപ്രദമാണ്.

കൂടാതെ ,കൺത്തടങ്ങൾ വീർത്തുവരുന്നത് തടയാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് കൺത്തടങ്ങളുടെ വീക്കം കുറക്കുകയും ചർമ്മത്തിന് മുറുക്കം നല്‍കുകയും ചെയ്യും.

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കൺപോളകൾക്ക് മുകളിൽ പുരട്ടി ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. അതിനു ശേഷം നല്ലൊരു അണ്ടർ ഐ ക്രീം ഉപയോഗിക്കുക.
കുക്കുമ്പർ ഉരുളക്കിഴങ്ങിന്റെ അത്ര ഫലപ്രദമല്ലെങ്കിലും ചർമ്മത്തിന് ഊർജസ്വലത നൽകാൻ സഹായിക്കും.

ഒപ്പം ആസ്ട്രിജെന്റ് ഗുണങ്ങളുമുണ്ട്. കുക്കുമ്പർ കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവ 10 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വെയ്ക്കുക. കുക്കുമ്പർ ജ്യൂസ് വിരലുകൾ ഉപയോഗിച്ച് കണ്ണുകൾക്ക് മുകളിൽ മസാജ് ചെയ്യാം.

നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. ടീ ബാഗുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഇവയും കണ്ണുകൾക്ക് മുകളിൽ വെയ്ക്കാം.

വെള്ളരിക്ക നീര് കണ്ണിനു താഴെ പുരട്ടി പതിനഞ്ചു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

വെള്ളരിക്കനീരും ഉരുളക്കിഴങ്ങുനീര്, നാരങ്ങനീര് സമം ചേര്‍ത്ത് കണ്ണില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറുപ്പുനിറം വേഗം മാറും.
കണ്ണ് ഇളം ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുക.കണ്ണിന്റെ തളര്‍ച്ച മാറിക്കിട്ടും.

തക്കാളിനീരു കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി, ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.

കണ്ണടച്ചു പിടിച്ചു തണുത്ത വെള്ളമോ തണുത്ത പാലോ പുരട്ടി ഇരിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. കണ്ണിനു നല്ല ഉണര്‍വു ലഭിക്കും.
കോട്ടണ്‍ തുണിയോ പഞ്ഞിയോ നല്ല കട്ടിയില്‍ മുറിച്ചെടുക്കുക.

ഇത് പനിനീരില്‍ മുക്കി അടഞ്ഞ കണ്ണിനു മുകളില്‍ വച്ചു കിടക്കുക. കണ്ണിനു താഴെയുള്ള പാടുകള്‍ മാറും എന്നു മാത്രമല്ല നല്ല ഉന്മേഷവും കിട്ടും.

സ്‌ട്രെസ് , ടെന്‍ഷനും അകറ്റി കണ്ണുകളെ സംരക്ഷിച്ചു നിര്‍ത്തുക…

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Dark circles under the eyes can be caused by a number of factors, including insomnia, malnutrition, and stress.

Excessive exposure to sunlight or blue rays from computer and TV screens can also be caused by genetic changes in the body as we age.

NEWS ROUND UP