Categories
headlines

കൊവിഡ് ; കണ്ണൂര്‍ ജില്ലയില്‍ 145 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 145 പേര്‍ക്ക് കൂടി ഇന്ന് (സപ്തംബര്‍ 23) രോഗം ഭേദമായി.

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 5295 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 56 പേരും ഹോം ഐസോലേഷനില്‍ നിന്ന് 42 പേരും പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്.

സിഎഫ്എല്‍ടിസി പാലയാട് നിന്ന് ഒമ്പത് പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് നാല് പേരും സിഎഫ്എല്‍ടിസി കാസര്‍കോട്, ആയുര്‍വേദ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലാ ആശുപത്രി, റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍, ധനലക്ഷ്മി ഹോസ്പിറ്റല്‍, നെട്ടൂര്‍ സിഎഫ്എല്‍ടിസി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, എംഐടി ഡിസിടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, കിംസ്റ്റ് ഹോസ്പിറ്റല്‍ കാസര്‍കോട്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കരിമ്പം, സിഎഫ്എല്‍ടിസി പരിയാരം, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP