Categories
Kozhikode

കോവിഡ് 19 ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തണം

കോഴിക്കോട്  : കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവ് പുറപ്പെടുവിച്ചു.

കോവിഡ് – 19 ന്റെ തീവ്രവ്യാപന പശ്ചാത്തലത്തിൽ രോഗികളിൽ ഓക്സിജൻ അളവ് കുറയുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്സിജൻ ലഭ്യത നിർബന്ധമായും ഉറപ്പാക്കണം.

സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കിടക്കകൾ ലഭ്യമായിട്ടുള്ള പി.എച്ച്.സി, എഫ്.എച്ച്.സി, സി.എഫ്.എൽ.ടി.സി, ഡൊമിസിലിയറി കെയർ സെന്ററുകൾ (ഡി.സി.സി) എന്നി ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം ആവശ്യാനുസരണം കിടക്കകൾ ഓക്സിജൻ സൗകര്യത്തോടെ ക്രമീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണം.

ആംബുലൻസ് ഉൾപ്പെടെ രണ്ടിൽ കുറയാത്ത വാഹനങ്ങളെങ്കിലും ഓക്സിജൻ സൗകര്യത്തോടെ ലഭ്യമാക്കണം.

വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജന്റെ സഹായം ആവശ്യമായി വന്നാൽ അതതു പ്രദേശങ്ങളിലെ സി.എച്ച്.സി, പി.എച്ച്.സി, എഫ്.എച്ച്.സി, സി.എഫ്.എൽ.ടി.സി ഉൾപ്പെടെയുള്ള ഓക്സിജൻ ലഭ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യം ലഭ്യമാക്കണം.

സി.എച്ച്.സി, പി.എച്ച്.സി, എഫ്.എച്ച്.സി, സി.എഫ്.എൽ.ടി.സി, ഡി.സി.സി. തുടങ്ങിയ കോവിഡ് ചികിത്സാ സ്ഥാപനങ്ങളിൽ ആവശ്യാനുസരണം ഓക്സിജൻ കോൺസന്ററ്ററുകൾ വാങ്ങി നൽകുന്നതിനുള്ള നടപടികൾ യഥാസമയം കൈക്കൊള്ളണം.

അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഓക്സിജൻ സിലിണ്ടറുകളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴിലെ കോവിഡ് ചികിത്സാ സ്ഥാപനങ്ങളിൽ എല്ലാം ആവശ്യത്തിനു ഓക്സിജൻ ലഭ്യത ഉണ്ടെന്നും അതാതു സ്ഥാപനത്തിലെ നോഡൽ ഓഫീസറുമായി ബന്ധപ്പെട്ടു ദിവസേന വിവര ശേഖരണം നടത്തണം.

ഓക്സിജൻ ലഭ്യതയിൽ കുറവ് വന്നാൽ ലഭ്യമാക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള ഓക്സിജൻ വാർ റൂമുമായി ബന്ധപെട്ടു ആവശ്യമായ നടപടി സ്ഥാപനങ്ങൾ കൈക്കൊള്ളണം.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിൽ ഏതൊക്കെ ആരോഗ്യ സ്ഥാപനങ്ങളിൽ (സർക്കാർ/സ്വകാര്യ) എത്ര ഓക്സിജൻ സൗകര്യത്തോടെയുള്ള ബെഡ് ലഭ്യമാണെന്ന കണക്ക് ദിവസേന തദ്ദേശ സ്ഥാപനത്തിന്റെ ഹെൽപ് ഡെസ്കിൽ ഉണ്ടാകണം.

രോഗികളെ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനു ആവശ്യമെങ്കിൽ വാഹന സൗകര്യം ഏർപ്പെടുത്തണം.

ആവശ്യത്തിന് യഥാസമയം ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടി ആരോഗ്യ കേന്ദ്രത്തിലെ നോഡൽ ഓഫീസറുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്.

മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം ആവശ്യമുള്ള പൾസ് ഓക്സിമീറ്ററുകൾ പിഎച്ച്സി ലഭ്യമാക്കണം.

ഇവ ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്കും ആവശ്യത്തിനാനുസരിച്ച് ആശ (ASHA) മുഖാന്തിരം നൽകണം.

ഓക്സിമീറ്ററുകൾ കൊടുക്കുന്നതിന്റെയും തിരികെ വാങ്ങുന്നതിന്റെയും ഉത്തരവാദിത്തം ആശ/ വാർഡ് തല സമിതിക്കായിരിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: District Collector Samba Sivarao has issued directions directing the local bodies to ensure the availability of oxygen in the health facilities in case the covid spread intensifies.

NEWS ROUND UP